കോതമംഗലം: കോവിഡ് – 19 മായി ബന്ധധപ്പെട്ട് ആരോോഗ്യ വിഭാഗത്തിന്റെറെയും സർക്കാരിന്റെയും നിർദ്ധേശങ്ങൾ പാലിച്ചുകൊണ്ട് കോതമംഗലം രൂപതയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾ സെൻറ് ജോർജ് കത്തിഡ്രലിൽ നിന്നും പ്രാദേശിക ചാനലായ കെ സി വി തരംഗ് (ചാനൽ നമ്പർ- 3) വഴി ദിവസവും രാവിലെ 6.30 ന് ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു. ഓശാന ഞായർ മുതൽ ഈസ്റ്റർ ദിനം വരെ ദിവസവും രാവിലെ 6.30 ന് കോതമംഗലം സെൻറ് ജോർജ് കത്തിഡ്രലിൽ രൂപത അധ്യക്ഷൻ മാർ ജോർജ് മoത്തികണ്ടത്തിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ജനപങ്കാളിത്തം ഒഴിവാക്കിയാണ് തിരുകർമ്മങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
കോതമംഗലം, മുവാറ്റുപുഴ, കല്ലൂർക്കാട്, വാഴക്കുളം, നാഗപ്പുഴ മേഖലകളിൽ കേബിൾ കേബിൾ ടി.വി വഴി ലൈവ് സംപ്രേഷണം ലഭിക്കും. മറ്റുളളവർക്ക് https://www.facebook.com/St-George-Cathedral-Kothamangalam-Official-107719050876908/,
https://www.youtube.com/channel/UC853du0zxMH22Zmr3SiI3Aw?view_as=subscriber
https://www.facebook.com/townchurch.thodupuzha.5,
https://www.youtube.com/channel/UCEmaePAW3_9EH8_iDxlNPOw
എന്നീ യുടൂബ് ചാനലുകൾ വഴിയും സംപ്രേഷണം ലഭിക്കുന്നതാണെന്ന് കോതമംലം രൂപതാ കാര്യാലയത്തിൽ നിന്നും അറിയിച്ചു.