കോതമംഗലം : സദ്ദാം ഹുസൈന്റെ സഹായി മുജീബ് റഹ്മാൻ ബ്രൗൺ ഷുഗറുമായി കോതമംഗലത്ത് പിടിയിൽ. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ രാവിലെ കോതമംഗലം -മൂവാറ്റുപുഴ റോഡിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് അസം സോണൈപ്പർ സ്വദേശി മുജീബ് റഹ്മാൻ (37) 10 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായത്. കഴിഞ്ഞ ദിവസം 24 ഗ്രാം ബ്രൗൺ ഷുഗറുമായി അസം സ്വദേശി ആയ സദ്ദാം ഹുസൈൻ കോതമംഗലം എക്സ്സൈസിന്റെ പിടിയിലായിരുന്നു. തുടർന്ന് താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ എക്സ്സൈസ് പരിശോധനയും റെയ്‌ഡും കർശനമാക്കിയതിനെ തുടർന്നാണ് മുജീബ് റഹ്മാൻ പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ സദ്ദാം ഹുസൈന്റെ സഹായി ആണ് ഇന്ന് പിടിയിലായ മുജീബ് റഹ്മാൻ.
രണ്ട് പേരും പെരുമ്പാവൂർ വെങ്ങോലയിൽ വെവ്വേറെ ഫ്ലാറ്റുകളിൽ ആണ് താമസം. മുജീബ് റഹ്മാന്റെ ഫ്ലാറ്റിലും എക്സ്സൈസ് സംഘം റെയ്ഡ് നടത്തി. കൂടുതൽ അന്തര്സംസ്ഥാന തൊഴിലാളികൾ ഇത്തരത്തിൽ വ്യാപകമായി ബ്രൗൺ ഷുഗർ വില്പന നടത്തുന്നതായി പ്രതി പറഞ്ഞു. എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിനൊപ്പം P.O നിയാസ്, സിദ്ധിഖ്, സിഇഒമാരായ ബിജു, ഉമ്മർ, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.