Connect with us

Hi, what are you looking for?

AGRICULTURE

റബ്ബർ വില ഉയരുന്നു; 200 ലേക്ക് എത്തുമോ എന്ന പ്രതീക്ഷയിൽ കർഷകർ

കോതമംഗലം : റബർ ഷീറ്റിന് ആഭ്യന്തരവില ഉയരുന്നു. രണ്ടാഴ്ചക്കുള്ളിൽ റബർ ഷീറ്റിന് ആഭ്യന്തരവില 180 വരെ എത്തിയേക്കുമെന്നു മാർക്കറ്റ് വൃത്തങ്ങൾ അടക്കം പറയുന്നു. ഒക്ടോബർ മാസത്തിന്‍റെ തുടക്കത്തിൽ ആർഎസ്എസ് നാല് ഗ്രേഡിന് 133.50 രൂപയും അഞ്ചാം ഗ്രേഡിന് 129.50 രൂപയുമായിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം വില 150 രൂപ കടന്നത്. ഇന്നലെ ചിലസ്ഥലങ്ങളിൽ 170 രൂപയ്ക്കു വരെ കച്ചവടം നടന്നതായി വ്യാപാരികൾ പറഞ്ഞു.

കേരളത്തിലെ വിലയേക്കാൾ ഉയർന്ന കുതിപ്പാണു വിദേശവിപണയിൽ. ആർഎഎസ് നാല് ഗ്രേഡിന് ഇന്നലെ വിദേശവില 200 രൂപ കടന്നു. ബാങ്കോക്കിലെ വില ഉയർന്ന് തന്നെയാണ് ഇന്നും നിൽക്കുന്നത്. (Market Pulse Tocom=+6.00 Malaysia=123.81-5.00, Bangkok=199.64-0.05, Rss4=159.50/160, Rss5=155, Loose=150, Lot=127/130, Scrap80%=93, Scrap78%=90.50, Isnr=123) വിദേശവിലയിൽ അതിവേഗമുണ്ടാകുന്ന വർധനയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിൽ ഇന്നും വില ഉയരാനാണ് സാധ്യത. കർഷകർ ചണ്ടിപ്പാൽ കൂടുതൽ ആയി ഉണ്ടാക്കുന്നത് കൊണ്ട് ഷീറ്റ് റബറിന് ക്ഷാമമുള്ളതിനാൽ പ്രഖ്യാപിത വിലയേക്കാൾ രണ്ടു രൂപ വരെ ഉയർത്തി കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരം നടക്കുന്നുണ്ട്. ചൈനയിലും ഇന്ത്യയിലും വ്യാവസായിക ഉൽപ്പാദനം കൂടുതലായി നടക്കുന്നതുകൊണ്ട് റബ്ബർ വില ഉയർന്ന് തന്നെ നിൽക്കാനാണ് സാധ്യത.

You May Also Like

error: Content is protected !!