Connect with us

Hi, what are you looking for?

NEWS

റബ്ബർ കർഷകർക്ക് സർക്കാർ നൽകുന്ന സബ്സിഡിയ്ക്ക് അപേക്ഷിക്കുവാനുള്ള തിയതി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ കൃഷി വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.

കോതമംഗലം: റബ്ബർ കർഷകർക്ക് സർക്കാർ നൽകുന്ന സബ്സിഡിക്ക് വേണ്ടി അപേക്ഷിക്കുവാനുള്ള തിയതി നവംബർ 30 ന് അവസാനിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി അപ് ലോഡിങ്ങ് തടസ്സം ഉള്ളതുകൊണ്ട് അപേക്ഷ കൃത്യ സമയത്ത് സമർപ്പിക്കുവാൻ റബ്ബർ കർഷകർ നേരിടുന്ന പ്രയാസം ചൂണ്ടിക്കാണിച്ച് സബ്സിഡിക്ക് വേണ്ടി അപേക്ഷിക്കേണ്ട തിയതി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ ബഹു: കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാറിന് കത്ത് നൽകി. ഈ വർഷം മഴ മാറാൻ വൈകിയതും,റബ്ബർ ടാപ്പിങ്ങ് തൊഴിലാളികളെ കിട്ടാത്തതും,ടാപ്പിങ്ങ് തുടങ്ങുവാൻ വൈകിയതു മൂലം ആർ പി എസ് വഴി റബ്ബർ ബോർഡിൽ അപേക്ഷ സമർപ്പിക്കുന്നതിന് പുതിയ കർഷകർക്ക് കഴിഞ്ഞിട്ടില്ല എന്ന കാര്യവും എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി. സബ്സിഡിക്ക് അപേക്ഷിക്കുവാനുള്ള തിയതി നീട്ടി നൽകിയാൽ പുതിയ റബ്ബർ കർഷകർക്ക് കൂടി പങ്കാളികളാകുവാൻ സാധിക്കുമെന്നതിനാൽ സബ്സിഡിയുടെ അപേക്ഷ തിയതി നീട്ടി നൽകുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം “വരവേൽപ്പ് 2025 ” സംഘടിപ്പിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിബി കുര്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മാനേജർ...

NEWS

കോതമംഗലം : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങളും ,കുട്ടികൾക്കുള്ള അനുമോദനങ്ങളും ,ആദരവും സംഘടിപ്പിച്ചു. കുത്തുകുഴി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറത്തിൽ നടന്ന പരിപാടി...

NEWS

കോതമംഗലം : കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ” വരവേൽപ്പ് 2025 ” സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ സിസ്റ്റർ സജീവ...

NEWS

കോതമംഗലം: എസ്എസ്എൽസി /പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളെയും, ഒന്നൊഴികെ മറ്റെല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനികളെയും അനുമോദിക്കുന്ന...

NEWS

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിൽ നിന്നും പന്തപ്രയിലെത്തി കുടിൽ കെട്ടി താമസിക്കുന്ന 19 കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. മീൻകുളം-...

NEWS

കോതമംഗലം: നേര്യമംഗലത്ത് പ്രതിഭാ സംഗമം സംഘടിപ്പിച്ചു.ഡി വൈ എഫ് ഐ നേര്യമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ...

NEWS

കോതമംഗലം : വാരപ്പട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഇളങ്ങവം ബ്രാഞ്ച് മന്ദിര ഉദ്ഘാടനം വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം : ചേലാട് സ്റ്റേഡിയം നിർമ്മാണത്തിൽ വീഴ്ച വരുത്തിയ നിർവഹണ ഏജൻസി കിറ്റ് കോയെ ഒഴിവാക്കി സ്പോർട്സ് കേരള ഫൗണ്ടേഷനെ ചുമതല പെടുത്തികൊണ്ട് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ലേബർ റൂമിന്റെയും,ലാബിന്റെയും, ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം(ഓൺലൈൻ) ആരോഗ്യ -വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.ചടങ്ങിൽ ആന്റണി...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ലേബർ റൂമിന്റെയും,ലാബിന്റെയും, ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം മെയ്‌ 27 ന് ആരോഗ്യ -വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ...

NEWS

കോതമംഗലം : കേരള കോ – ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ താലൂക്ക് സമ്മേളനം നടന്നു. കുത്തുകുഴി സർവീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

error: Content is protected !!