കോതമംഗലം: റബ്ബർ കർഷകർക്ക് സർക്കാർ നൽകുന്ന സബ്സിഡിക്ക് വേണ്ടി അപേക്ഷിക്കുവാനുള്ള തിയതി നവംബർ 30 ന് അവസാനിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി അപ് ലോഡിങ്ങ് തടസ്സം ഉള്ളതുകൊണ്ട് അപേക്ഷ കൃത്യ സമയത്ത് സമർപ്പിക്കുവാൻ റബ്ബർ കർഷകർ നേരിടുന്ന പ്രയാസം ചൂണ്ടിക്കാണിച്ച് സബ്സിഡിക്ക് വേണ്ടി അപേക്ഷിക്കേണ്ട തിയതി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ ബഹു: കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാറിന് കത്ത് നൽകി. ഈ വർഷം മഴ മാറാൻ വൈകിയതും,റബ്ബർ ടാപ്പിങ്ങ് തൊഴിലാളികളെ കിട്ടാത്തതും,ടാപ്പിങ്ങ് തുടങ്ങുവാൻ വൈകിയതു മൂലം ആർ പി എസ് വഴി റബ്ബർ ബോർഡിൽ അപേക്ഷ സമർപ്പിക്കുന്നതിന് പുതിയ കർഷകർക്ക് കഴിഞ്ഞിട്ടില്ല എന്ന കാര്യവും എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി. സബ്സിഡിക്ക് അപേക്ഷിക്കുവാനുള്ള തിയതി നീട്ടി നൽകിയാൽ പുതിയ റബ്ബർ കർഷകർക്ക് കൂടി പങ്കാളികളാകുവാൻ സാധിക്കുമെന്നതിനാൽ സബ്സിഡിയുടെ അപേക്ഷ തിയതി നീട്ടി നൽകുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.

You must be logged in to post a comment Login