കോതമംഗലം: നേര്യമംഗലം ടൗണില്‍ രണ്ട് കടകളില്‍ മോഷണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഷിജി ഗാര്മെന്റ്സില് ഷട്ടറിന്റെ താഴ് തകര്‍ത്ത് അകത്തുകയറി അലമാരയില്‍നിന്നു 15000 രൂപ കവര്‍ന്നു. കൂടാതെ മാളു ബേക്കറിയില്‍ ഷട്ടറിന്റെ താഴ് തകര്‍ത്ത് കയറിയെങ്കിലും പണമൊന്നും നഷ്ടപ്പെട്ടില്ല. ടൗണിലെ ഫ്യൂസ് ഊരി വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമായിരുന്നു മോഷണം നടത്തിയത്.
