കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ആറാം മൈലിന് സമീപം കെ എസ് ആർ റ്റി സി ബസിന് മുന്നിലെ ക്ക് മരം ഒടിഞ്ഞ് വീണു വഴിമാറിയത് വൻ ദുരന്തം. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് മരം വീണ് അപകടം ഉണ്ടായത്. നാൽപത്തി രണ്ട് യാത്രക്കാരുമായി പാലായിൽ നിന്നും മൂന്നാർ കാന്തല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന
ബസ്സിന്റെ മുൻവശത്തെ ഗ്ലാസിനും മുകളിലായി ഉണക്ക മരത്തിൻറെ ശിഖരം പതിച്ചു ബസ് നിയന്ത്രണം വിട്ടു തെന്നി മാറിയെങ്കിലും ഡ്രൈവറുടെ സംയോജിത മായ ഇടപെടൽ മൂലം ആർക്കും അപകടം ഒഴിവാക്കുകയായിരുന്നു.
ദേശീയപാതയിൽ നേര്യമംഗലം മുതൽവാളറ വരെയുള്ള ഭാഗം ഒരു വശം ചെങ്കുത്തായ മലയും മറുവശം അഗാതമായ കൊക്കയുമാണ്.അതുകൊണ്ട് തന്നെ നിയന്ത്രണം വിട്ട ബസ് വലിയ അപകടത്തിൽ നിന്നാണ് വഴിമാറിയത്.ബസിൻ്റെ മുൻഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നു. നേര്യമംഗലം പാലം മുതൽ വാളറ വരെയുള്ള ദേശീയ പാത വനമേഖലയിലൂടെയാണ് കടന്ന് പോകുന്നത്.
ഈ ഭാഗത്ത്
അപകട ഭീഷണിയിൽ നിൽക്കുന്ന നിരവധി മരങ്ങൾ ഉണ്ടെങ്കിലും ഇവ വെട്ടിമാറ്റും വനംവകുപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും അധികാരികൾ നടപടികൾ സ്വീകരിച്ചിട്ടില്ല’ വരാനിരിക്കുന്ന ശക്തമായ കാലവർഷത്തിൽ ‘വലിയ അപകടമാണ് ഈ മേഖലയിൽ പതുങ്ങിയിരിക്കുന്നത്.ഈ സാഹചര്യത്തിൽ മൂന്നാറിലേക്കുള്ള സഞ്ചാരികൾ അടക്കമുള്ള ദേശീയ പാതയിലൂടെ കടന്ന് പോകുന്ന യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി അപകട ഭീഷണിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.