കോതമംഗലം: തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി നടക്കുന്ന റിപ്പബ്ലിക് ഡേ അണ്ടർ 14 ഇന്റർ സ്കൂൾ ഫുട്ബാൾ ടൂർണ്ണമെന്റ് കോതമംഗലം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി ടി ബിജോയ് പതാക ഉയർത്തിയ ശേഷം കിക്ക് ഓഫ് ചെയ്ത് ഉത്ഘാടനം ചെയ്തു. കായിക വിനോദങ്ങളിൽ പുതു തലമുറ കൂടുതൽ ആവേശത്തോടെ വരുന്നത് നല്ല പ്രവണതയാണെന്നും ലഹരിക്ക് അടിമപ്പെടാത്ത യുവ തലമുറയെ വാർത്തെടുക്കുവാൻ കാൽ പന്തുകളി എന്നും പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താലൂക്കിലെ വിവിധ സ്കൂൾ ടീമുകളാണ് തൃക്കാരിയൂർ ദേവസ്വം ബോർഡ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിൽ മത്സരത്തിൽ പങ്കെടുക്കുന്നത്. വാർഡ് മെമ്പർ ശോഭ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ഉത്ഘാടന സഭയിൽ എച്ച് എം ലക്ഷ്മി വി എസ് ,സ്റ്റാഫ് സെക്രട്ടറി ദൃശ്യ ചന്ദ്രൻ, പി ടി എ പ്രസിഡന്റ് സിന്ധു പ്രവിൺ, വാർഡ് മെമ്പർ അരുൺ സി ഗോവിന്ദ്, സംഘാടകസമിതി കൺവീനർ കെ എൻ ജയചന്ദ്രൻ, കൊച്ച് എ എസ് സുനീഷ്, വി എം മണി, രശ്മി ബിനു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഞായറാഴ്ച്ച വൈകിട്ട് 4 ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയികളായവർക്ക് ദേശീയ സന്തോഷ് ട്രോഫി കേരള ടീമിന്റെ സഹ പരിശീലകൻ ഹാരി ബെന്നി വിജയികൾക്ക് റിപ്പബ്ലിക് ഡേ കപ്പ് കൈമാറും.