കോതമംഗലം: 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി താലൂക്ക് ആസ്ഥാനത്ത് ആന്റണി ജോണ്‍ എംഎല്‍എ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ആഘോഷ പരിപാടിയില്‍ തഹസില്‍ദാര്‍ എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മിനി സിവില്‍ സ്റ്റേഷനിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ മേധാവികളും, ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.






















































