കോതമംഗലം : 5 കോടി രൂപ ചിലവഴിച്ചുള്ള നാടുകാണി- തൃക്കാരിയൂർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കവളങ്ങാട് പഞ്ചായത്തിനെയും, കോതമംഗലം നഗരസഭയെയും,കീരമ്പാറ പഞ്ചായത്തിനെയും, നെല്ലിക്കുഴി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.നിലവിൽ മൂന്നര മീറ്റർ മാത്രം വീതിയുള്ള റോഡാണ് 5.5 മീറ്റർ വീതി വർധിപ്പിച്ചാണ് നവീകരിക്കുന്നത്. നിരവധി വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം റോഡ് വീതി കൂട്ടുന്നതിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയിട്ടുണ്ട്.
5.5 മീറ്റർ വീതി ബി എം ബി സി ടാറിങ്ങിനു പുറമേ ആവശ്യമായ ഇടങ്ങളിൽ എല്ലാം കൾവേർട്ടുകളും,വൈഡനിങ്ങ്,സംരക്ഷണഭിത്തികൾ,ഡ്രൈനേജ്,ഐറിഷ് സംവിധാനങ്ങളും ,ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കൽ ,റോഡ് സേഫ്റ്റിയുടെ ഭാഗമായി റിഫ്ലക്ടർ,സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾക്കൊള്ളിച്ചാണ് ആധുനീക നിലവാരത്തിൽ റോഡ് നവീകരിക്കുന്നത്.ടി റോഡിലെ കോടതി കോംപ്ലക്സിന് സമീപമായി പലപ്പോഴും രൂപപെടുന്ന വലിയ വെള്ളക്കെട്ടും പരിഹരിക്കാനുള്ള വർക്കുകളും നവീകരണ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തി.എം എൽ എ യോടൊപ്പം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഗോപി എം പി,
പഞ്ചായത്ത് മെമ്പർ വി സി ചാക്കോ,ലിറ്റിൽ ഫ്ലവർ കർമലീത്ത കോൺവെന്റിലെ സിസ്റ്റർമ്മാരായ സിസ്റ്റർ.ലിസീന,സിസ്റ്റർ. ക്രിസ്റ്റീൻ,സിസ്റ്റർ പ്രശാന്ത,ജോബാച്ചൻ കുന്നയ്ക്കൽ,പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ആൻഡ്രൂ ഫെർണാൻസ് ടോം,കോൺട്രാക്ടർ ലിജു പോൾ എന്നിവരും ഉണ്ടായിരുന്നു.

























































