കോതമംഗലം: . റെഡ് ക്രോസ് സൊസൈറ്റി തിരുവോണത്തോടനുബന്ധിച്ചു താലൂക്കിലെ കിടപ്പു രോഗികൾക്കു ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളിൽ എത്തിച്ചു നല്കി. റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ചെയർമാൻ ജോയി പോൾ, അഡ്വ: രാജേഷ് രാജൻ, ലോറൻസ് എബ്രഹാം, ബിനോയി തോമസ്, എൽദോ പി.വി, ജോസ് പുന്നക്കൽ എന്നിവർ നേതൃത്വം നല്കി.