Connect with us

Hi, what are you looking for?

NEWS

റീ സൈക്കിൾ കേരളയിലേക്ക് ബൈക്കും, സൈക്കിളും, ടെലിവിഷനും, ഫ്രിഡ്ജും, വാഷിംഗ് മെഷീനും, കമ്പ്യൂട്ടറും നൽകി.

കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭാര്യയുടേയും, ഭർത്താവിന്റേയും ശമ്പളം നൽകിയത് കൂടാതെ ദുരിതാശ്വാസ നിധിയിലേ പണം സമാഹരിക്കുന്നതിനായി ഡി വൈ എഫ് ഐ നടത്തുന്ന റീസൈക്കിൾ കേരള പരിപാടിയിലേക്ക് ബെക്ക്, സൈക്കിൾ, ഫ്രിഡ്ജ്, വാഷിംങ്ങ് മെഷീൻ, ടെലിവിഷനുകൾ, കമ്പ്യൂട്ടർ, ന്യൂസ് പേപ്പറുകൾ എന്നിവ എം എൽ എ ആന്റണി ജോണിന് കൈമാറി ദമ്പതികൾ മാതൃകയായി.

കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജ് യൂണിയൻ മുൻ ചെയർമാനും, എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ വാരപ്പെട്ടി പഞ്ചായത്ത് മൈലൂർ ഏരംതുരുത്തിൽ
എം എ കെ ഫൈസൽ, ഹയർ സെക്കന്ററി അധ്യാപികയായ ഭാര്യ വസീദ റഹ്മാൻ എന്നിവരാണ് പാഴ്വസ്തുക്കൾ ഡി വൈ എഫ് ഐ യുടെ റീസൈക്കിൾ കേരളയിലേക്ക് നൽകിയത്. ചടങ്ങിൽ ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം സി എച്ച് അബു, സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം പി എം മീരാൻകുഞ്ഞ്, ബ്രാഞ്ച് സെക്രട്ടറി സി എം സലിം, നാസർ ആക്കടയിൽ, ഹക്കിം മുഹമ്മദ്, മൈലൂർ യൂണിറ്റ് ഭാരവാഹികളായ അസ്ലം സലിം, അഫീദ് റഹ്മാൻ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...

error: Content is protected !!