കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡിവൈഎഫ്ഐ നടപ്പാക്കുന്ന റീസൈക്കിൾ കേരള പദ്ധതിയിലേക്ക് നേര്യമംഗലം വടക്കേകരയിൽ രാമചന്ദ്രൻ ബൈക്കും, വായിച്ചു തീർന്ന പത്രങ്ങളും ആനുകാലികങ്ങളും പുന:രുപയോഗ വസ്തുക്കളും നൽകി. ആൻറണി ജോൺ എംഎൽഎ എറ്റുവാങ്ങി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രാഹാം, പ്രസിഡൻറ് അഭിലാഷ് രാജ്, എൻ പി എൽദോസ്പഞ്ചായത്ത് അംഗം അനീഷ് മോഹനൻ, കെ പി വിജയൻ, ഹരീഷ് രാജൻ എന്നിവർ പങ്കെടുത്തു.
