കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച റീ സൈക്കിൾ കേരള ക്യാമ്പയിന് ജനപിന്തുണയേറുന്നു. കോതമംഗലം സെന്റ് ജോസഫ് ഹോസ്പിറ്റൽ സാധനങ്ങൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഭയയിൽ നിന്നും, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം എം യൂ അഷ്‌റഫിന്റെ ഒരു സൈക്കിൾ,മറ്റ് സാധനങ്ങൾ,സെന്റ് തോമസ് ആംബുലൻസ് സർവീസ് ഉടമ സാബു തോമസിന്റെ ഒരു ബൈക്ക്,സൈക്കിൾ എന്നീ വസ്തുക്കൾ ആന്റണി ജോൺ എംഎൽഎ ഏറ്റുവാങ്ങി.

ബ്ലോക്ക് സെക്രട്ടറി ആദർശ് കുര്യാക്കോസ്, മേഖല ഭാരവാഹികളായ എൽസൺ വി സജി,അമൽ കെ എൻ,എൽദോസ് പോൾ,ആഷിക് എന്നിവർ പങ്കെടുത്തു.



























































