Connect with us

Hi, what are you looking for?

NEWS

റേഷൻ കടകൾ കെ – സ്റ്റോർ ആക്കുന്ന പദ്ധതി ; രണ്ടാം ഘട്ടത്തിൽ കോതമംഗലം മണ്ഡലത്തിൽ നിന്നും കൂടുതൽ റേഷൻ കടകൾ ഉൾപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കും : ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിയമസഭയിൽ.

കോതമംഗലം : റേഷൻ കടകൾ കെ – സ്റ്റോർ ആക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കോതമംഗലം മണ്ഡലത്തിൽ നിന്നും കൂടുതൽ റേഷൻ കടകൾ ഉൾപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.റേഷൻ കടകളിൽ മിനി അക്ഷയ സെന്റർ,ബാങ്കിങ്ങ് സൗകര്യം,ഒപ്പം മാവേലി സ്റ്റോറിൽ ലഭ്യമാകുന്ന സൗകര്യങ്ങളും ഒരുക്കി റേഷൻ കടകളുടെ രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റം വരുത്തുന്ന കെ – സ്റ്റോർ പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിൽ നിന്നും കൂടുതൽ റേഷൻ കടകളെ ഉൾപ്പെടുത്തുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് എം എൽ എ  നിയമസഭയിൽ ആവശ്യപ്പെട്ടു.

കെ – സ്റ്റോർ പദ്ധതിയുടെ പ്രാഥമിക ഘട്ടം എന്ന നിലയിൽ ഓരോ ജില്ലയിൽ നിന്നും കുറഞ്ഞത് 5 റേഷൻ കടകളെ വീതം തെരഞ്ഞെടുത്ത് ടി പദ്ധതി ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.ആയതിന്റെ ഭാഗമായി കോതമംഗലം താലൂക്കിലെ  ഇരുമലപ്പടി പുതുപ്പാലം റേഷൻ കടയാണ് (നമ്പർ 122) തെരഞ്ഞെടുത്തിട്ടുള്ളത്.പദ്ധതിയുടെ പ്രാഥമിക ഘട്ടം നടപ്പാക്കിയതിനു ശേഷം കൂടുതൽ കടകളിലേക്ക് വ്യാപിപ്പിക്കുമ്പോൾ കോതമംഗലം മണ്ഡലത്തിൽ നിന്നും കൂടുതൽ റേഷൻകടകളെ ഉൾപ്പെടുത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി ആർ അനിൽ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....