തിരുവനന്തപുരം : മന്ത്രി കെ.ടി. ജലീലിനെതിരെ വീണ്ടും മാര്‍ക്കദാന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് പത്രസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. എം ജി സര്‍വകലാശാലയില്‍ ബിടെക്കിന് അഞ്ചുമാര്‍ക്ക് മോഡറേഷന്‍ നല്‍കിയ നടപടി വന്‍ ക്രമക്കേടാണെന്ന് ചെന്നിത്തല ആരോപിച്ചു. എം.ജി സര്‍വ്വകലാശാലയില്‍ നടത്തിയ അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ പ്രൈവറ്റ് സെക്രട്ടറി വഴി ഇടപെട്ട് മാർക്ക് ദാനം നടത്തിയെന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. കോതമംഗലത്തെ ഒരു സ്വാശ്രയ കോളേജിലെ ബിടെക്ക് വിദ്യാർത്ഥിക്ക് വഴിവിട്ട സഹായം നല്‍കിയെന്നാണ് ചെന്നിത്തലയുടെ ആരോപണം. കോതമംഗലത്തെ ബിടെക്ക് വിദ്യാര്‍ത്ഥി ആറാം സെമസ്റ്റര്‍ സപ്ലിമെന്‍ററി പരീക്ഷയില്‍ എന്‍എസ്എസ് സ്കീമിന്‍റെ അധിക മാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കൽ എൻഎസ്എസ്സിന്‍റെ മാര്‍ക്ക് നെൽകിയതുകൊണ്ട് ഇനിയും അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതിനെ മറികടന്ന് മാർക്ക് നൽകിയെന്നാണ് ആരോപണം. പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമെന്ന് മന്ത്രി കെ.ടി.ജലീല്‍ വെളിപ്പെടുത്തുന്നു.
You must be logged in to post a comment Login