കോതമംഗലം : വിജയൻ കോടനാടിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രമാണ് “പുത്രൻ “. ഒരു ഭിന്നശേഷിക്കാരന്റെ ജീവിതവും, അവൻ നേരിടുന്ന അപമാനവും, സമൂഹത്തിൽ അവന്റെ കുടുംബം അഭിമുഖിക്കേണ്ടിവരുന്ന പ്രശ്നങ്ങളും , വെല്ലുവിളികളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ജെസി മോൾ ആണ് ഈ ചിത്രത്തിലെ നായിക. ശ്രീപതി മുനമ്പം , ശിവൻ ദാസ് , റസാഖ് ഗുരുവായൂർ , ഹുസൈൻ, രീഷ്മ രാജീവ്, തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. നിരവധി ചലച്ചിത്ര താരങ്ങളും , സംവിധായകരും , പ്രമുഖ സംസ്കാരിക നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം എറണാകുളം ഡോൺ ബോസ്ക്കോ തിയേറ്ററിൽ വെച്ച് നടന്നു. മികച്ച പ്രതികരണമാണ് ആദ്യ പ്രദർശനത്തിൽ നിന്നു ലഭിച്ചത്.
മേയ്ക്കപ്പിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ മേയ്ക്കപ്പ് നിർവ്വഹിച്ചിരിക്കുന്നത് ” സുധാകരൻ പെരുമ്പാവൂർ ആണ് . നിരവധി ചലച്ചിത്രങ്ങൾക്ക് ഛായഗ്രഹണം നിർവ്വഹിച്ചിട്ടുള്ള ” ഷെട്ടി മണി” യാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ .എഡിറ്റിങ്ങ് മനു മാജിക്ക് ബ്രെയ്ൻ, ആർട്ട് സനൂപ് പെരുമ്പാവൂർ, ബിജു പി കെ എം . വസ്ത്രാലങ്കാരം അബ്ബാസ് പാണാവള്ളി , അസോസിയേറ്റ് ഡയറക്ടർ പ്രവീൺ കൂട്ടുമഠം, പശ്ചാത്തല സംഗീതം നസറുദ്ദീൻ ഷാ, പ്രൊഡക്ഷൻ കൺട്രോളർ സലാവുദ്ദീൻ മുടിക്കൽ , പരസ്യകല ജിതിൻ ആർട്ട് മേക്കർ , നിർമ്മാണം വി.കെ. സിനിമാസ് . പ്രേം നസീർ ഫൗണ്ടേഷൻ 2022 അവാർഡിനും , ജയ്ഹിന്ദ് അവാർഡിനും സെലക്ഷൻ നേടിയ ചിത്രം കൂടിയാണ് ” പുത്രൻ “.