Connect with us

Hi, what are you looking for?

NEWS

ആവേശമായി രാഹുൽ, മുവാറ്റുപുഴയിൽ വരവേറ്റത് പതിനായിരങ്ങൾ; കർഷകർക്കായി പ്രത്യേക ബജറ്റുണ്ടാകും: രാഹുൽ ഗാന്ധി.

കോതമംഗലം : പുഴനഗരി അക്ഷരാർത്ഥത്തിൽ ജന സാഗരമായി. ആവേശം അലതല്ലിയ നിമിഷം മായിരുന്നു ചൊവ്വെഴ്ചത്തെ മുവാറ്റുപുഴ യിലെ സായാഹ്നം. രാഹുൽ അത് ഒരു ജനതയുടെ വികാരമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. മുവാറ്റുപുഴ യിലെ യു ഡി എഫ് സ്ഥാനാർഥി ഡോ. മാത്യു കുഴലനാടന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം ആണ് എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി എത്തിയത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ കർഷകർക്കായി പ്രത്യേക ബജറ്റ് ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു . കർഷകർക്കായി ചെലവഴിക്കുന്ന ഓരോ പൈസയെക്കുറിച്ചും അവർ അറിയണം. കാരണം കർഷകരിൽ ഞങ്ങൾക്ക് വലിയ വിശ്വാസമുണ്ട്-രാഹുൽ പറഞ്ഞു.

കർഷകരെ വെല്ലുവിളിക്കുന്ന മൂന്ന് കാർഷിക നിയമങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.
ഈ നാട്ടിലെ പാവപ്പെട്ട ഓരോരുത്തരുടെയും അക്കൗണ്ടിൽ 6000 രൂപ എത്തുന്ന ന്യായ് പദ്ധതി കേരളത്തിൽ നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. ന്യായ് പദ്ധതിയിലൂടെ 72000 രൂപവർഷത്തിൽ ഓരോരുത്തരുടെയും അക്കൗണിലെത്തും. ഇതു വഴി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. നിയമസഭയിലേക്കു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളിൽ 55 ശതമാനം പേരും യുവാക്കളാണ്. അതുപോലെ പരിചയസമ്പന്നരായ വരുമുണ്ട്. ഇവർ ചേരുമ്പോൾ നിയമസഭ പുതിയ അനുഭവമായി മാറും.

യു ഡി എഫ് അധികാരത്തിൽ വന്നാൽ റബറിൻ്റെ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ പറഞ്ഞു. മുവാറ്റുപുഴ യിലെ യു ഡി എഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടനാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.മതതരത്വം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് മാത്യു കുഴൽ നാടൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഈ രാജ്യത്തിൻ്റെ ജീവവായുവായ മതേതരത്വം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് കുഴൽനാടൻ. മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാൻ താൻ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂവാറ്റുപുഴ നിയോജ കമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി രാഹുൽ ഗാന്ധി എത്തിയ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു മാത്യു. വോട്ടർമാർക്ക് മുന്ന് വാഗ്ദാനങ്ങളാണ് മാത്യു നൽകിയത്. മൂവാറ്റുപുഴയിൽ ജയിച്ചാൽ കാർഷിക മേഖലയുടെ വികസനത്തിനായി പ്രവർത്തിക്കും. ഞാൻ ജനിച്ചത് കർഷക കുടുംബത്തിലാണ്. വളർന്നത് കർഷകരെ കണ്ടാണ്. അവർക്കായി പ്രവർത്തിക്കാൻ എന്നുമുണ്ടാകും. യുവതലമുറയ്ക്കായി സമർപ്പിക്കുന്നതാവും എൻ്റെ ജീവിതം.
അവർക്ക് ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ ലഭ്യതയ്ക്കും എന്നാ ലാവുന്നത് ചെയ്യും.
ദളിത് , ആദിവാസി, ഭിന്നശേഷി വിഭാഗങ്ങൾക്കായി പ്രവർത്തിക്കും.- മാത്യു പറഞ്ഞു നിർത്തി.

എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. ണുഗോപാൽ, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ , ഡീൻ കുര്യാക്കോസ് എം പി, കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം, മുൻ മന്ത്രി ടി.യു.കുരുവിള, തോമസ് രാജൻ, കെ.എം. അബ്ദുൾ മജീദ്, പി.സി.തോമസ്, സേനാപതി വേണു, എ.മുഹമ്മദ് ബഷീർ, വർഗീസ് മാത്യു, കെ.എം.സലി, ജോയ് മാളിയേക്കൽ, പി.പി. എൽദോസ് ,
പി എസ് സലിം ഹാജി,എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്
ഉല്ലാസ് തോമസ്, കെ.എം. പരീത്, ജോസ് പെരുമ്പള്ളിക്കുന്നേൽ എന്നിവരും സന്നിഹിതരായിരുന്നു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...