കോതമംഗലം: രാഹുല്‍ഗാന്ധി നയക്കുന്ന ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നേതൃയോഗം ബെന്നി ബെഹന്നാന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കോ – ഓര്‍ഡിനേറ്റര്‍ കെ പി സി സി മെമ്പര്‍ എ.ജി. ജോര്‍ജ് അദ്ധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എം.പി, കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, എം.എസ്. എല്‍ദോസ്, എബി എബ്രാഹം, അബു മൊയ്തീന്‍, പി.എ.എം. ബഷീര്‍, റോയി കെ. പോള്‍, ഷെമീര്‍ പനയ്ക്കല്‍, വി.വി. കുര്യന്‍, ജോര്‍ജ് വറുഗീസ്, സൈജന്റ് ചാക്കോ, പി.കെ. ചന്ദ്രശേഖരന്‍,കാന്തി വെള്ളക്കയ്യന്‍, ജെസി സാജു, ഭാനുമതി രാജു, പി.എ. പാദുഷ, സണ്ണി വറുഗീസ്, എല്‍ദോസ് കീച്ചേരി, അലി പടിഞ്ഞാറേച്ചാലി, എം.എ. കരീം, നോബിള്‍ ജോസഫ്, പീറ്റര്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഭാരത് ജോഡോ യാത്ര ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ അരലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുമെന്ന് ബെന്നി ബെഹന്നാന്‍ എം.പി. അറിയിച്ചു. കോതമംഗലത്ത് നിന്നും അയ്യായിരത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു.
