Connect with us

Hi, what are you looking for?

EDITORS CHOICE

ഇന്ന് ലോക റേഡിയോ ദിനം: 83-ാം വയസ്സിലും അലക്സാണ്ടർക്ക് കൂട്ടായി റേഡിയോ

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട. അദ്ധ്യാപകനായ സി. കെ.അലക്സാണ്ടർ.സാങ്കേതികതയും, സോഷ്യൽ മീഡിയയും അരങ്ങ് തകർക്കുമ്പോഴും ആ പുത്തൻ സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കിനിടയിലും

വാർത്തകൾ അറിയാനും, പാട്ട് കേൾക്കാനും ചെങ്ങമനാടൻ വീട്ടിൽ അലക്സാണ്ടർ എന്ന 83കാരന് ആ പഴയ റേഡിയോപെട്ടി തന്നെ വേണം.ടെലിവിഷന്റെയും,
മൊബൈൽ ഫോണിന്റെയും സ്ക്രീനുകളിൽ തെളിയുന്ന വർണ്ണ കാഴ്ചകൾക്ക് മുമ്പ് ലോകം വാണ റേഡിയോയെ നൊസ്റ്റാൾജിയയായി കൊണ്ട് നടക്കുന്നവരിൽ ഒരാളാണ് അലക്സാണ്ടർ.റേഡിയോ യുമായി ബന്ധപ്പെട്ട ഏതറിവും അലക്സാണ്ടർക്ക് മനഃ പാഠമാണ്.റേഡിയോ ഇല്ലാത്തൊരു ലോകത്തെപ്പറ്റി ഈ റിട്ട. അധ്യാപകന് ചിന്തിക്കാനേ സാധ്യമല്ല.അത് കേവലമൊരു വിനോദോപാധിയല്ല ഇദ്ദേഹത്തിന്. തന്റെ ജീവിതം തന്നെയാണ്.ചെറുപ്പം മുതലേ റേഡിയോ കേൾക്കുന്ന ശീലമുണ്ട്.അത് തന്നിൽ ഒരുപാട് മാറ്റം ഉണ്ടാക്കി.മറ്റുള്ളവരോടുള്ള പെരുമാറ്റം, ജീവിത ശൈലി തുടങ്ങിയവ രൂപപ്പെടുത്തുന്നതിൽ റേഡിയോ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.റേഡിയോ പരിപാടികൾ കേട്ടു കൊണ്ടാണ് അലക്സാണ്ടറുടെ ഓരോ ദിനവും തുടങ്ങുന്നത് തന്നെ.രാത്രി 11 മണിക്ക് റേഡിയോ പരിപാടികൾ അവസാനിക്കുന്നതുവരെ കാതിൽ റേഡിയോ തന്നെയാണ് ഇദ്ദേഹത്തിന് കൂട്ട്.ഒരുകാലഘട്ടത്തിന്റെ ശബ്ദമായിരുന്ന റേഡിയോ തന്റെ ജീവിതത്തെ മാറ്റിമറിച്ചത് സാക്ഷ്യപ്പെടുത്തുവാൻ ഒരുപാട് ഉണ്ട് ഇദ്ദേഹത്തിന്.
ആകാശവാണിയുടെ സ്ഥിരം ശ്രോതാക്കൾക്ക് സുപരിചിതമായ പേരാണ് അലക്സാണ്ടർ കോതമംഗലം എന്നത്. 1980ൽ മികച്ച റേഡിയോ ശ്രോതാവിനുള്ള സമ്മാനമായി
കേന്ദ്രമന്ത്രി വസന്ത് പി സാഠെ റേഡിയോ നൽകി. അങ്ങനെ നിരവധിതവണ പുരസ്‌കാരങ്ങൾ തേടിയെത്തി.വയലും വീടും, കൃഷിപാഠം, ആകാശവാണിയിലൂടെയുള്ള ജീവധാര, അമൂല്യമീ നേത്രങ്ങൾ, അക്ഷയ ഊർജവും നമ്മളും, മത്സ്യകേരളം, നമ്മുടെ ആഹാരം, സുഗന്ധകേരളം, എയ്ഡ്‌സ് ബോധവൽക്കരണം തുടങ്ങി നിരവധി പരമ്പരകളിൽ ഇദ്ദേഹം വിജയിയായി. സമ്മാനമായി രണ്ടുതവണ കൃഷി ശാസ്ത്രജ്ഞരോടൊപ്പം അഖിലേന്ത്യാ പര്യടനത്തിനും അവസരം ലഭിച്ചു. സമ്മാനമായി ലഭിച്ച 20ൽപ്പരം റേഡിയോകൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി അവരെയും റേഡിയോയുടെ ലോകത്തേക്ക് കൈപിടിച്ചു. അലക്സാണ്ടറിന് ഊണിലും ഉറക്കത്തിലും പറമ്പിൽ പണിയെടുക്കുമ്പോഴുമെല്ലാം റേഡിയോ സന്തതസഹചാരിയാണ്. തനിക്ക് മികച്ച അധ്യാപകനുള്ള സംസ്ഥാന- ദേശീയ അവാർഡുകൾ(1994,
1995) നേടിത്തന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചത് റേഡിയോയും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടക്കിയിരിക്കുന്ന യെൽദോ മാർ ബസേലിയോസ്‌ ബാവയുടെ അനുഗ്രഹമാണെന്നും അദ്ദേഹം പറയുന്നു. വേൾഡ് ബുക്ക്‌ ഓഫ്‌ റെക്കോർഡ്, ഏഷ്യാ ബുക്ക്‌ ഓഫ്‌ റെക്കോർഡ്സ്, ലണ്ടൻ ബുക്ക്‌ ഓഫ്‌ വേൾഡ് റെക്കോർഡ്, പ്രിസ്റ്റിജിയസ് ബുക്ക്‌ ഓഫ്‌ വേൾഡ് റെക്കോർഡ് എന്നിവ നേടിയിയുള്ള അലക്സാണ്ടർക്ക് 2019ൽ കേരളത്തിലെ ഏറ്റവും മികച്ച റേഡിയോ ശ്രോതാവിനുള്ള ശ്രവണശ്രീ അവാർഡും ലഭിച്ചു.ചിത്രകലയിലും, ബുൾബുൾ വായനയിലും മികവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹം
1998ൽ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് വിരമിച്ചത്.സ്കൂൾ കലോത്സവങ്ങളിലും, പ്രവൃത്തി പരിചയ മേളകളിലും വിദ്യാർത്ഥികളെ മത്സരിപ്പിച്ച് വിജയിപ്പിച്ച് മാർ ബേസിലിന്റെ പേര് എഴുതി ചേർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പ്രവൃത്തി പരിചയത്തിൽ റിസോഴ്സ് പേർസണായ അലക്സാണ്ടർ, രണ്ടായിരത്തിൽ പരം അദ്ധ്യാപകർക്ക് ക്ലാസ്സുകൾ നൽകിയിട്ടുണ്ട്. പുതുതലമുറയിലെ സ്വകാര്യ എഫ്. എം റേഡിയോകളായ റേഡിയോ മംഗോയും, ക്ലബ്‌ എഫമും, റെഡ് എഫമുമെല്ലാം ഇദ്ദേഹം ദിനേന ശ്രവിക്കാറുണ്ട്. മാധ്യമ പ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ മകൻ ഏബിൾ സി അലക്സിനോടൊപ്പമാണ് താമസം. ഭാര്യ: പരേതയായ മേരി.

ചിത്രം : അലക്സാണ്ടർ റേഡിയോ ശ്രവണത്തിൽ

You May Also Like

CHUTTUVATTOM

  കോതമംഗലം:വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് നയിക്കുന്ന ആറു പേര്‍ ചേര്‍ന്ന് നടത്തുന്ന ഒരു കഫേയുടെ പ്രചോദനകരമായ കഥയാണ് കോതമംഗലത്തിന് പറയാനുള്ളത്. ശാരീരിക വെല്ലുവിളികളെ തോല്‍പ്പിച്ച് സ്വന്തം മനോബലത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആറു...

CHUTTUVATTOM

കോതമംഗലം: മേതല പള്ളിപ്പടിയിൽ സിപിഐഎം നേതാവിനെ റോഡിൽ അപകടപ്പെടുത്തി വധിക്കാൻ എസ്ഡിപിഐ – യുഡിഎഫ് ഗുണ്ടകളുടെ ശ്രമം. വെള്ളിയാഴ്ച ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ക്രൂരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞെത്തിയ ബാവ...

CHUTTUVATTOM

കോതമംഗലം: തെക്കുമ്മേല്‍ കുടിവെള്ള പദ്ധതിയുടെ സംരക്ഷണഭിത്തിയും പമ്പ് ഹൗസിന്റെ അടിഭാഗവും തകര്‍ന്നുവീണതോടെ ഉദ്ഘാടനം കഴിഞ്ഞ് എട്ട്മാസം പിന്നിട്ട പദ്ധതിയുടെ പമ്പിംഗ് നിലച്ചു. നിര്‍മാണം ആരംഭിച്ച് ഒന്‍പത് വര്‍ഷം പിന്നിട്ടശേഷം കഴിഞ്ഞ മേയ്മാസത്തിലാണ് തെക്കുമ്മേല്‍...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ടൗണിന് സമീപം കിണറ്റില്‍ വീണ മ്ലാവിനെ രക്ഷപെടുത്തി. നെല്ലിക്കുഴി കനാല്‍ പാലത്തിന് സമീപം ഡോ. നജീബിന്റെ വീട്ടിലെ കിണറിലാണ് മ്ലാവ് വീണത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ കിണറിന്റെ മറ കീറി കിടക്കുന്നത്...

CHUTTUVATTOM

കോതമംഗലം: പത്തുവര്‍ഷം മുമ്പ് കിടപ്പുരോഗി പരിചരണം, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, കൃഷി- മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച കോതമംഗലം എന്റെ നാട് കൂട്ടായ്മയുടെ പുതിയ ഓഫീസ് മന്ദിരം എന്റെ നാട്...

NEWS

കോതമംഗലം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധ്രുവ് കൺസൽട്ടൻ്റ്സി സർവ്വീസ് ആണ് പുതുക്കിയ DPR തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. നേരത്തേ 2023 ഡിസംബറിൽ 3 A നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച 2 ബൈപ്പാസുകൾക്കും സ്ഥലമെടുപ്പിനായും, നിർമ്മാണത്തിനായും NHAl...

NEWS

കോതമംഗലം: വര്‍ഷങ്ങളായി കനാലില്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാര്‍ഡ് കുറുമറ്റം, ആനോട്ടുപാറ പ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമം. ഇതിലൂടെയുള്ള പെരിയാര്‍വാലി ബ്രാഞ്ച് കനാല്‍ ആണ് വേനല്‍ക്കാലത്തെ പ്രധാന ജലസ്രോതസ്. എന്നാല്‍ കഴിഞ്ഞ...

NEWS

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജില്‍ വിജ്ഞാനകേരളം, കെ-ഡിസ്‌ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ വിജയകരമായി സമാപിച്ചു. ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ജോബ് ഫെയറില്‍ പങ്കെടുത്തു. 85 ലേറെ പ്രമുഖ കമ്പനികള്‍...

ACCIDENT

കോതമംഗലം : തൃക്കാരിയൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യത കാലിൽ ഇടിച്ചു യുവാവ് മരണപ്പെട്ടു. കോട്ടപ്പടി തോളേലി സ്വദേശി നിതിൻ (33) ആണ് മരിച്ചത്. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. എക്സ്സൈസ് ഉദ്യോഗസ്ഥനാണ്...

CHUTTUVATTOM

കോതമംഗലം: പൈങ്ങോട്ടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോത്താനിക്കാട് പോലീസ് നിയമനടപടികള്‍ ആരംഭിച്ചു. പൈങ്ങോട്ടൂര്‍ ബസ്സ്റ്റാന്റിനു സമീപം ഒരു വിദ്യാര്‍ത്ഥിയെ നാലോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഏതാനും...

CHUTTUVATTOM

കോതമംഗലം : പിണവൂർ കുടി റോഡിൽ നാട്ടുകാർക്ക് ഭീഷണിയായി ഒറ്റയാൻ.കുട്ടംമ്പുഴ പിണവൂർ കുടി റോഡിൽ മുത്തനാകുഴി ഭാഗത്താണ് ഒറ്റയാൻ നിലയുറപ്പിച്ചിരിക്കുന്നത്. പിണവൂർ കുടി നിവാസികൾക്ക് പുറം ലോകവുമായി ബന്ധപെടാനുള്ള ഏകയാത്ര മാർഗ്ഗം ഈ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പാറ വനത്തിനുള്ളില്‍ വിസ്മയമായി മാറിയിരിക്കുകയാണ് അപൂര്‍വമായ മഴവില്‍ മരം.ബ്രസീലില്‍ നിന്നുള്ള യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റാ വിഭാഗത്തില്‍പ്പെടുന്ന ഈ മരം, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തിലാണ് നട്ടുപിടിപ്പിച്ചത്. വിവിധ നിറങ്ങളാണ് മരണത്തിന്റെ ചുവട്...

error: Content is protected !!