കുട്ടമ്പുഴ: എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്നതും NH85-ൽ നേര്യമംഗലത്തിന് സമീപം 6-ാം മൈലിൽ ആരംഭിച്ച് കമ്പിലൈൻ,പഴംമ്പള്ളിച്ചാൽ, മാമലക്കണ്ടം, എളം പ്ലാശ്ശേരി ട്രൈബൽ കോളനി, ആവറുകുട്ടി, കുറത്തികുടി ട്രൈബൽ കോളനി വഴി ഓൾഡ് ആലൂവ – മൂന്നാർ (രാജപാത )PWD റോഡിലേയ്ക്ക് ചെന്ന് ചേരുന്ന റോഡാണിത്. 2008-ൽ മലയോര ഹൈവേയ്ക്ക് വേണ്ടി സംസ്ഥാന സർക്കാർ ഉത്തരവോടെ PWD യ്ക്ക് കൈമാറിയ റോഡാണിത്.
അതിൻപ്രകാരം 2012 ഒന്നാംഘട്ടമായി 6-ാം മൈൽ മുതൽ മാമലക്കണ്ടം വരെ 10 KM ദൂരം റോഡ് നിർമ്മിക്കുന്നതിന് 5 കോടി രൂപ അനുവദിക്കുകയും റോഡിൻ്റെ നിർമ്മാ പ്രവർത്തനങ്ങൾ ആരംഭിച്ചു.2013- ന്നിൽ രണ്ടാം ഘട്ടമായി മാമലക്കണ്ടം മുതൽ ആവറുക്കുട്ടിയ്ക്ക് സമീപം പെരുമാലികുത്ത് വരെ 7 KM റോഡ് നിർമ്മിക്കുന്നതിന് റോഡ് നിർമ്മിക്കുന്നതിന് 4.5 കോടി രൂപാ അനുവദിക്കുകയും റോഡിൻ്റെ നിർമ്മാണ പ്രവർത്തികൾ PWD ടെണ്ടർ നടപടികൾ പൂർത്തികരിച്ച് റോഡിൻ്റെ രണ്ടാം റീച്ചിൻ്റെ പണികളും ആരംഭിച്ചു.
റോഡിൻ്റെ പണികൾ നടന്നുവരവേയാണ് 2015-ൽ ആവറുകുട്ടിയ്ക്ക് സമീപം എലവും പറമ്പ് എന്ന സ്ഥലത്ത് നിർമ്മിച്ചിരുന്ന 4 കലുങ്കുകൾ ഫോറസ്റ്റുക്കാർ JCB ഉപയോഗിച്ച് പൊളിച്ചു കളഞ്ഞു കൊണ്ട് റോഡുപണികൾ തടഞ്ഞിട്ടുള്ളതുമാണ്.
PWD രേഖകൾ പ്രകാരം 6-ാം മുതൽ കുറത്തികുടി ട്രൈബൽ കോളനി വരെയുള്ള 21 km റോഡ് PWD യുടെതാണ്.
എന്നാൽ റോഡുപണിയുവാൻ PWD യെ ഫോറസ്റ്റുകാർ അനുവദിക്കുന്നുമില്ല. ഈ സാഹജര്യത്തിലാണ് കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി ബഹു: മുഹൃമന്ത്രി / PWD വകുപ്പ് മന്ത്രി / നിയമ വകുപ്പ് മന്ത്രി / റവന്യൂ വകുപ്പ് മന്തി എന്നിവർക്ക് ഈ റോഡ് അളന്ന് തിരിച്ച് സർവ്വേ കല്ലുകൾ സ്ഥാപിക്കണമെന്ന് കാണിച്ച് നിവേദനങ്ങൾ നൽകിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് (H) വകുപ്പ് അണ്ടർ സെക്രട്ടറി ഈ റോഡിൻ്റെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.
റവന്യൂ വകുപ്പും ഈ റോഡിൻ്റെ വിശദമായ റിപ്പോർട്ടുകൾ എറണാകുളം ജില്ലാ കളക്ട്രോറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2015 മുതൽ PWD യും ഫോറസ്റ്റ് വകുപ്പും തമ്മിൽ ഈ റോഡു വിഷയത്തിൽ തർക്കത്തിലാണ് .
ഇപ്പോൾ എളംപ്ലാശ്ശേരി ട്രൈബൽ കോളനിയിൽ ഈ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഫോറസ്റ്റുകാർ തടഞ്ഞിട്ടിരിക്കുകയാണ്.
കൂടാതെ 2020-തിൽ എളംപ്ലാശ്ശേരി ട്രൈബൽ കോളനിയിൽ നേര്യമംഗലം ഫോറസ്റ്റുക്കാർ ഒരു ചെക്ക്പോസ്റ്റ് സ്ഥാപിച്ച് ഇതുവഴിയുള്ള ഗതാഗതം സമ്പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്.
ഇതുവഴി കോതമംഗലം തഹസിൽദാർ , കുട്ടമ്പുഴ വില്ലേജ് ഓഫീസർ, കോതമംഗലം PWD ഉദ്യോഗസ്ഥർ അടക്കം ആരെയും ഫോറസ്റ്റുക്കാർ കടത്തിവിടുന്നില്ല.
കുറത്തികുടിയിലെ ട്രൈബൽ ജനവിഭാഗങ്ങൾക്ക് മാത്രമാണ് ഇതുവഴി കടന്നുപോകുവാൻ അനുവാദമുള്ളു.
ഹൈക്കോടതി കോടതിയെ തെറ്റിധരിപ്പിച്ച് ഒരു കോടതി വിധിയും ഫോറസ്റ്റുക്കാർ സംഘടിപ്പിച്ചിട്ടുണ്ട് ഈ കോടതി വിധി ദുർവ്യഖ്യാനം ചെയ്തു കൊണ്ടാണ് ഫോറസ്റ്റുക്കാർ ഈ PWD റോഡു വഴി ആരെയും കയറ്റി വിടാത്തത്.
1955- 58 കാലഘട്ടത്തിൽ പുനലൂർ പേപ്പർ മില്ലിലേയ്ക്ക് ഈറ്റയും മുളയും കൊണ്ടുപോകുന്നതിന് വേണ്ടി അന്നത്തെ ഗവൺമെൻ്റിൻ്റെ അനുമതിയോടെ നിർമ്മിച്ച റോഡാണിത്.
