കോതമംഗലം : പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖല കൺവെൻഷൻ കോതമംഗലം ജെ. വി. ഓഡിറ്റോറിയത്തിൽ വച്ച് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി.എം. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം മേഖല പ്രസിഡന്റ് കെ.എ. ജോയി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജസിൽ തോട്ടത്തിക്കുളം സ്വാഗതമാശംസിച്ചു. എൻ.സി. ഓമന അനുശോചനം അവതരിപ്പിച്ചു. മേഖല സെക്രട്ടറി എൻ ആർ രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
രാജ്യത്ത് അതിവേഗം വളർന്നുവരുന്ന വർഗീയതയ്ക്കും ഫാസിസ്റ് പ്രവണതകൾക്കും എതിരെ ജാഗ്രതപാലിക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം കോതമംഗലം മേഖലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി സി കെ വിദ്യാസാഗർ ( പ്രസിഡന്റ്), എൻ ആർ രാജേഷ് ( സെക്രട്ടറി), ജസിൽ തോട്ടത്തിക്കുളം (ട്രഷറർ), എൻ.സി. ഓമന, സുരേഷ് കോട്ടപ്പടി ( വൈസ് പ്രസിഡന്റുമാർ), കെ കെ സുകു, പീറ്റർ പാലക്കുഴി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും സി പി എസ് ബാലൻ, അനു വിജയനാഥ്, കെ പി മോഹനൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും കെ. എ. ജോയി, ബിന്ദു ജിജി, പി എം പരീത്, എൽദോസ് പുന്നേക്കാട്, നവനീത് രവീന്ദ്രൻ, ഡോ. വിനോദ്കുമാർ ജേക്കബ്, ഇ.എൻ. മോഹനൻ, എം എം കുഞ്ഞുമൈതീൻ എന്നിവരടങ്ങുന്ന 18 അംഗ മേഖല കമ്മിറ്റിയെ കൺവെൻഷൻ തിരഞ്ഞെടുത്തു.