ACCIDENT
പ്രൈവറ്റ് ബസ് സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ കയറിയിറങ്ങി

കോതമംഗലം : കോട്ടപ്പടി മാർ എലിയാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. ഇന്ന് വൈകിട്ട് സ്കൂൾ സമയം അവസാനിച്ചപ്പോൾ ആണ് അപകടം നടന്നത്. ആയക്കാട് സ്വദേശിയായ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ ഹസനുൽ ബന്ന സഹപാഠികൾക്കൊപ്പം ബസ് കയറുവാൻ വരുമ്പോൾ ആണ് ദാരുണമായ അപകടം സംഭവിച്ചത്. കോട്ടപ്പടി വഴി കോതമംഗലത്തേക്ക് സർവീസ് നടത്തുന്ന കൊച്ചിൻ ബസിന്റെ പിൻ ചക്രം ഹസനുൽ ബന്നയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.
അപകടം നടന്നയുടനെ വിദ്യാർത്ഥിയെ നാട്ടുകാർ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരായതിനെത്തുടർന്ന് പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം, വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപതിയിലേക്ക് മാറ്റുകയായിരുന്നു.
ACCIDENT
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.

നെല്ലിക്കുഴി : ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
28-05-2023 ഞായർ നെല്ലിക്കുഴി ഇരുമലപ്പടി കിഴക്കേ കവല കുപ്പശ്ശേരി മോളം റോഡിന് സമീപം താമസിക്കുന്ന ഇടപ്പാറ പരേതനായ മക്കാർ – മീരാമ്മ തംബതികളുടെ മകൻ അലിയാർ ഇ എം (52) മരണപെട്ടു. ഭാര്യ റഷീദ അലിയാർ, മക്കൾ – മുഹ്സിന (ഡോക്ടർ ) മുബാരിസ് (വിദ്യാർത്ഥി ). ഖബറടക്കം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നാളെ 12 മണിക്ക് . 28 – 05-2023 ഞായർ രാവിലെ 11 ന് ഇരുമലപ്പടി പടിഞ്ഞാറെ കവലയിൽ വച്ചാണ് വാഹന അപകടമുണ്ടായത്. ആദ്യം ബസോലിയോസ് ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാൽ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ACCIDENT
നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്നും താഴേക്ക് തെന്നിയിറങ്ങി; യാത്രക്കാർ സുരക്ഷിതർ

കവളങ്ങാട്ത : തലക്കോട് ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട ബസ് മണ്ണിൽ കുത്തി ചെരിഞ്ഞു. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വെള്ളക്കയത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റിന് സമീപം വച്ചാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മുൻഭാഗം മണ്ണിൽ കുത്തി ചെരിഞ്ഞ് നിൽക്കുകയായിരുന്നു. മറിയാതിരുന്നത് മൂലം വൻ ദുരന്തം ഒഴിവാകുകയായിരുന്നു. യാത്രക്കാർ കുറവായിരുന്നു, ആർക്കും കാര്യമായ പരിക്കുകളില്ല. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ACCIDENT
വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു.

കോതമംഗലം : പല്ലാരിമംഗലം കൂവള്ളൂരിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു. കൂറ്റംവേലി സ്വദേശി കൊല്ലിക്കുന്നേൽ വീട്ടിൽ ഷാജിയുടെ മകൻ മുഹമ്മദ് അഷ്കർ ( 17) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പല്ലാരിമംഗലം വി.എച്ച്.എസ്.ഇ സ്കൂളിലെ ഒന്നാം വർഷ പ്ലസ് വൺ വിദ്യാർത്ഥിയാണ് അഷ്കർ.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE6 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME4 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS6 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS7 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS1 week ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
CRIME1 week ago
ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ
-
NEWS3 days ago
ഹൈമാസ്റ്റ് ലൈറ്റിനായി പൂവിതറി ചന്ദനത്തിരി കത്തിച്ച് കോട്ടപ്പടിക്കാർ