Connect with us

Hi, what are you looking for?

NEWS

ചീക്കോട് -കൂവപ്പാറ മേഖലകളിൽ കാട്ടാനയുടെ സാന്നിധ്യം; മേഖലയിൽ ആർ ആർ ടി യുടെ നിരീക്ഷണം ശക്തമാക്കാൻ തീരുമാനം

കോതമംഗലം : കീരമ്പാറ പഞ്ചായത്തിലെ ചീക്കോടും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ( ചൊവ്വാഴ്ച) രാത്രിയിലാണ് പെരിയാർ നീന്തികടന്ന് 3 ആനകൾ എത്തിയിട്ടുള്ളത്.ഇതിനെ തുടർന്ന് പ്രദേശത്തെ 5,6 വാർഡ് പ്രദേശങ്ങളിലും, കൂവപ്പാറ നഗറിലും സമീപമുള്ള മേഖലകളിലും ആർ ആർ ടി യുടെയും, ആന വാച്ചർമ്മാരുടെയും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചു. 2 വർഷം മുൻപാണ് ചാരുപാറ മേഖലയിൽ പെരിയാർ നീന്തിക്കടന്ന് ആനകൾ എത്തിയ സംഭവം ഇതിന് മുൻപുണ്ടായിട്ടുള്ളത്. ആ വേളയിൽ വനം വകുപ്പിന്റെയും, നാട്ടുക്കാരുടെയും സഹകരണത്തോടെ തിരികെ പെരിയാറിനപ്പുറത്തെ വനത്തിലേക്ക് ആനകളെ തുരത്തിയതിന് ശേഷം ഇതുവരെ ആനയുടെ സാന്നിധ്യം ഈ മേഖലയിൽ കണ്ടിരുന്നില്ല.

അതിന് ശേഷം ഇപ്പോഴാണ് പ്രദേശത്ത് വീണ്ടും കാട്ടാനകളുടെ സാന്നിധ്യം കണ്ടു വന്നത്. ഈ സാഹചര്യത്തിൽ പ്രദേശത്ത് ആർ ആർ ടി യുടെയും, ആന വാച്ചർ മാരുടെയും നിരീക്ഷണം ശക്തമാക്കുന്നതിനും,വേഗത്തിൽ ആനകളെ പെരിയാറിനപ്പുറത്തേക്ക് തുരത്തി വിടുന്നതിനുമായുള്ള നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു. കൂവപ്പാറ നഗറിന് സമീപത്തായി ആനകളെത്തിയ കൃഷിയിടമുൾപ്പെടെയുള്ള പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ജന പ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. പഞ്ചായത്ത് അംഗം സിനി ബിജു,ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ പി.കെ സൈനുദിൻ, ആർ ആർ ടി സ്‌റ്റാഫ്, സെക്ഷൻ ഓഫീസർ, കോതമംഗലം സെക്ഷൻ സ്റ്റാഫ് ,എം എസ് ശശി, കെ ഒ കുര്യാക്കോസ് എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം :പല്ലാരി മംഗലം ഗ്രാമപഞ്ചായത്തിലെ 11-ാ0 വാർഡിലെ സ്മാർട്ട്‌ അങ്കണവാടി നാടിന് സമർപ്പിച്ചു.വ്യവസായ, വാണിജ്യ നിയമ വകുപ്പ് മന്ത്രി പി രാജീവ്‌ ഉദ്ഘാടനം നിർവഹിച്ചു.ആൻ്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പല്ലാരിമംഗലം അസിസ്റ്റൻറ്...

NEWS

കോതമംഗലം :കോതമംഗലം നഗരസഭ തങ്കളത്ത് നിർമ്മിച്ചിരിക്കുന്ന ഷീ ലോഡ്ജിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആൻറണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ ടോമി...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി എംഎൽഎ ഫണ്ട് വിനിയോഗിച്ച് വനം വകുപ്പിന്റെ ദ്രുതകർമ്മസേനയ്ക്ക് (RRT)വാഹനങ്ങൾ കൈമാറി. വന്യമൃഗ ശല്യം രൂക്ഷമായ നേര്യമംഗലം ചെമ്പൻകുഴി,കുട്ടമ്പുഴ ഉരുളൻതണ്ണി പ്രദേശങ്ങളിൽ വനം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ദ്രുത...

NEWS

കോതമംഗലം : ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച തൃക്കാരിയൂർ ജനകീയ ആരോഗ്യ കേന്ദ്രം വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു.ചടങ്ങിൽ ആന്റണി ജോൺ...

NEWS

കോതമംഗലം :വിദ്യാലയ മുത്തശ്ശിയ്ക്കായി പുതിയ ഹൈടെക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു.105 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വാരപ്പെട്ടി ഗവ എൽപി സ്കൂളിന്റെ പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം: ശനിയാഴ്ച രാവിലെ ഭൂതത്താൻകെട്ട് ഡാമിന് സമീപത്തെ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ വടാട്ടുപാറ (റോക്ക് ജംഗ്ഷൻ) സ്വദേശി വടുതലായിൽ ദിനേശിന്റെ (45) മൃതദേഹം നാലാം ദിനം കണ്ടെത്തി. പെരിയാറിന്റെ പെരുമ്പാവൂർ വല്ലം...

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

CRIME

കോതമംഗലം : 2025 ഒക്ടോബർ 27-ാം തീയതി കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ,എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽപ്പെടുന്ന ഇരമല്ലൂർ വില്ലേജിലെ ഇരുമലപ്പടി, നെല്ലിക്കുഴി കരകളിൽ വച്ച്...

NEWS

കോതമംഗലം : മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ പേരിൽ തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് മാധ്യമ പുരസ്കാരം മെട്രോ...

NEWS

കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ കോതമംഗലം കേബിൾ ബ്രോഡ്കാസ്റ്റിംഗ് സർവീസ് കമ്പനി ലിമിറ്റഡ് എയർകണ്ടീഷൻ ചെയ്തു നൽകിയ മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

CRIME

കോതമംഗലം: വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

NEWS

കോതമംഗലം :കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂളെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പുതിയതായി നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ...

error: Content is protected !!