കോതമംഗലം : കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ച ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പോലും
കൃത്യമായ ഇടപെടൽ നടത്താത്ത കേന്ദ്ര സർക്കാരിൽ
നിന്നും അവകാശങ്ങൾ നേടിയെടുക്കാൻ പ്രവാസി ഫെഡറേഷൻ തുടർന്നും
ശക്തമായ നീക്കം നടത്തുമെന്ന് പ്രവാസി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി പി സുനീർ എം പി പ്രഖ്യാപിച്ചു.
പ്രവാസി ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റി തട്ടേക്കാട് പക്ഷി സങ്കേത തത്തിലെ സലിം അലി ഹാളിൽ
നടത്തിയ ” മൈഗ്രേഷൻ സർവേ 2023 ” സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി പി സുനീർ.
പ്രവാസി ക്ഷേമനിധിയിൽ വെറും 15 ശതമാനം പ്രവാസികളാണ് ചേർന്നിട്ടുള്ളത്. മറ്റുള്ളവരെ കണ്ടെത്തി ക്ഷേമനിധിയിൽ അംഗങ്ങളാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോർക്ക റൂട്ട് സിൻ്റെയും ക്ഷേമനിധിയുടെയും പ്രവർത്തനങ്ങൾ പ്രവാസികളിലെത്തിക്കാനുള്ള ക്രിയാത്മക ഇടപെടലുകളുണ്ടാകണമെന്നും
സുനീർ ആവശ്യപ്പെട്ടു. പ്രവാസികൾക്കായി നിരവധി പദ്ധതികൾ സർക്കാർ തലത്തിൽ പ്രഖ്യാപിച്ച ട്ടുണ്ടെങ്കിലും അത് നേടിയെടുക്കാൻ പ്രവാസികൾ വേണ്ടത്ര ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യകാലത്ത്
അറമ്പി രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണു വ്യാപകമായിരുന്നുവെങ്കിൽ
നിലവിൽ ക്യാനഡ, ന്യൂസിലണ്ട് , യു കെ എന്നീ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിനും ജോലിക്കു മായി പോകുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന് വിദേശനാണ്യം ലഭിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസികൾക്ക്
വേണ്ടത്ര പരിഗണന നൽകാൻ
കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശാസ്ത്ര – സങ്കേതിക രംഗം വൻ കുതിച്ചുചാട്ടത്തിലായ സാഹചര്യത്തിൽ പ്രവാസികളുടേതടക്കമുള്ള
പുതിയ സാമൂഹൃ പ്രശ്നങ്ങളെ സമഗ്രമായ ചർച്ചയ്ക്കും പഠനത്തിനും വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് പി കെ രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെൻ്റ് ചെയർമാൻ ഡോ. ഇരുദയ രാജൻ വിഷയാ വതരണം നടത്തി.
ഭക്ഷ്യ സുരക്ഷാ കമ്മീഷൻ ചെയർമാൻ
ഡോ. ജിനു സക്കറിയ ഉമ്മൻ മോഡറേറ്ററായി.
സി പി ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം
ഇ കെ ശിവൻ,
ജില്ലാ സെക്രട്ടറി കെ എം ദിനകരൻ,എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം
പി കെ രാജേഷ്, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി
ശാന്തമ്മ പയസ്, മണ്ഡലം സെക്രട്ടറി
പി റ്റി ബെന്നി, അസിസ്റ്റൻ്റ് സെക്രട്ടറി റ്റി സി ജോയി, ലോക്കൽ സെക്രട്ടറി ഡെയ്സി ജോയി,ഫെഡറേഷൻ ജില്ലാ സെക്രട്ടറി
സി എം ഇബ്രാഹിം കരീം,
ട്രഷറർ
പ്രശാന്ത് ഐക്കര,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ
സി പി ഷക്കീർ , പി പി സുലൈമാൻ, എം എം അഫ്സൽ,
റ്റി എം ഷെനിൻ, ഷാജി പാലത്തിങ്കൽ, സിന്ധു ബൈജു
എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : പ്രവാസി ഫെഡറേഷൻ
എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടേക്കാട് സലിം അലി പക്ഷിസങ്കേതത്തിൽ നടത്തിയ കേരള മൈഗ്രേഷൻ സർവെ സെമിനാർ ഫെഡറേഷൻ
സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി പി സുനീർ എം പി ഉദ്ഘാടനം ചെയ്യുന്നു