പോത്താനിക്കാട്: മൃഗാശുപത്രിയുടെ പുതിയ മന്ദിരം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി നാടിന് സമര്‍പ്പിച്ചു.മൃഗ ചികിത്സ സേവനവും മൃഗാരോഗ്യവും എന്ന പദ്ധതിയില്‍ 2022ലാണ് പോത്താനിക്കാട് വെറ്ററിനറി ഡിസ്‌പെന്‍സറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് 50- ലക്ഷം രൂപ അനുവദിച്ചത്. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സജി കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജി.സജികുമാര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് തല പദ്ധതികളുടെ ഉദ്ഘാടനം ജില്ല പഞ്ചായയത്ത് പ്രസിഡന്റ് മനോജ് മുത്തേടനും, മുഖ്യപ്രഭാഷണം ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീറും, കരാറുകാരനുള്ള ഉപഹാരം മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാമും നിര്‍വ്വഹിച്ചു.
തുടര്‍ന്ന് മൃഗങ്ങളിലെ ആനുകാലിക രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിന് ആനിമെല്‍ ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ടി.ആര്‍.ഷേര്‍ലി നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി ഐപ്പ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്ണ്‍മാരായ ജിനു മാത്യു ,മേരി തോമസ്, ഫിജിന അലി ,വാര്‍ഡ് മെമ്പര്‍മാരായ സുമാദാസ്, ജോസ് വര്‍ഗീസ് ബിസിനി ജിജോ, ടോമി ഏലിയാസ്, ഡോളി സജി, വിന്‍സണ്‍ ഇല്ലിക്കല്‍, സാബുമാധവന്‍, എന്‍.എം ജോസഫ്,എന്‍എഡിസിപി സ്റ്റേറ്റ് പ്രോജക്ട് കോഡിനേറ്റര്‍ ഡോക്ടര്‍ അനിത പി.വി ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. ബിജു ജെ ചെമ്പരത്തി, ഷാജി സി ജോണ്‍, എ.കെ സിജു, ബാബു എന്‍.എ, വര്‍ക്കി എം.സി മാറ്റത്തില്‍,ജോയ് ചെറുക്കാട്ട്, ഉണ്ണി കെ തങ്കപ്പന്‍, നിസാര്‍ പാലക്കന്‍, ബോബന്‍ ജേക്കബ്,ഇബ്രാഹിം ലൂഷാദ്, കെ വികുര്യാക്കോസ്, സാബു വര്‍ഗീസ്, റഹീം പരീത്, സിജി ജോര്‍ജ്, അനില്‍കുമാര്‍ കെ, ഡോ. സുമിറ ഇബ്രാഹീം,പോത്താനിക്കാട് വെറ്ററിനറിസര്‍ജന്‍ ഡോക്ടര്‍ ജെസ്സി കെ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.