കോതമംഗലം : പോത്താനിക്കാട് പഞ്ചായത്തിലെ അമ്പലം തൊണ്ട്റോഡാണ് വീതികൂട്ടി പുനർനിർമാണം നടത്തിയത്. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2021-22 പദ്ധതിയിൽപ്പെടുത്തി പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് പുനർനിർമാണം പൂർത്തിയായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് എൻ എം ജോസഫ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റാണി കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സാലി ഐപ്പ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ടന്റ് ഡോളി സജി,പഞ്ചായത്ത് മെമ്പർ മാരായ, സജി കെ വർഗീസ്,ടോമി ഏലിയാസ്, രാജൻ കുമാരൻ, സി ടി എസ് ചെയർ പേഴ്സൺ സിജി ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.
