Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് ഹെലികോപ്ടറിൽ പറന്ന് പോലീസ് സംഘം സുരക്ഷാ പരിശോധന നടത്തി

കോതമംഗലം : ഹെലികോപ്ടറിൽ റൂറൽ ഏരിയകളിൽ സുരക്ഷാ പരിശോധന നടത്താൻ പോലീസ് സംഘം കോതമംഗലത്തെത്തി. കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ എത്തിച്ച ഹെലികോപ്ടറിൽ കയറിയാണ് പോലീസ് സംഘം നിരീക്ഷണം നടതിയത്. കോതമംഗലം പോലീസിൻ്റെ മേൽനോട്ടത്തിലാണ് എം എ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ലാൻ്റ് ചെയ്തത്. പെരുമ്പാവൂർ എ എസ് പി മഹേഷ് ഐ പി എസ്, മുനമ്പം ഡിവൈഎസ്പിഎം കെ മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഹെലികോപ്റ്ററിൽ ആകാശമാർഗ്ഗമുള്ള നിരീക്ഷണം നടത്തിയത്. പൂയംകുട്ടി, തട്ടേക്കാട്, ഭൂതത്താൻകെട്ട് തുടങ്ങിയ മേഖലകളിൽ നിരീക്ഷണം നടത്തിയെന്നാണ് പ്രാഥമിക വിവരം. ഒരു മണിക്കൂറോളം ആകാശ നിരീക്ഷണത്തിന് ശേഷം എം എ കോളേജ് ഗ്രൗണ്ടിൽ തിരികെ എത്തിയ ഹെലികോപ്പ്റ്റർപോലീസ് ഉദ്യേഗസ്ഥരെ ഇറക്കിയ ശേഷം മടങ്ങുകയായിരുന്നു.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തി. ഡിജി കേരളം 2024 പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തില്‍ നടന്ന ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങളാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. 13 വാര്‍ഡുകളിലായി കണ്ടെത്തിയ...

error: Content is protected !!