കോതമംഗലം : പൈനാപ്പിൾ കൃഷിയിടങ്ങളിൽ പലപ്പോളും വ്യത്യസ്ഥ ഭാവങ്ങളിലുള്ള പൈനാപ്പിൾ ഉണ്ടാകുക സാധാരണമാണ്. രണ്ടും മൂന്നും തലപ്പുകളുള്ള പൈനാപ്പിൾ കണ്ടിട്ടുള്ളവരാണ് നമ്മൾ. എന്നാൽ മുപ്പതോളം തലപ്പുകളുള്ള (crowns) പൈനാപ്പിൾ ഉണ്ടായിരിക്കുകയാണ് പാലമറ്റം വെളിയച്ചാൽ വലിയകാഞ്ഞിരത്തിങ്കൽ ജോയ് ജോർജിന്റെ കൃഷിയിടത്തിൽ. കൃഷിയിടത്തിലെ തൊഴിലാളികൾ ഇത് കാണുകയും വെട്ടിയെടുക്കുകയുമായിരുന്നു.
