Connect with us

Hi, what are you looking for?

AGRICULTURE

വേട്ടാമ്പാറയിൽ തുടർച്ചയായ കാട്ടാന ശല്യം; കർഷകർ പ്രതിസന്ധിയിൽ.

പിണ്ടിമന: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയിൽ തുടർച്ചയായി കാട്ടാനയിറങ്ങി ഏത്തവാഴകളടക്കമുള്ള കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ കർഷകർ പ്രതിസന്ധിയിലാകുന്നു.കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ടാം പ്രാവശ്യമാണ് റ്റി.വി. ജോസ് തറമുട്ടത്ത് എന്ന കർഷകൻ്റെ കൃഷിയിടത്തിലെത്തി കാട്ടാനകൾ കൃഷി നശിപ്പിച്ചത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കുലച്ച നൂറോളം ഏത്തവാഴകളാണ് ഇത്തവണ നശിപ്പിച്ചത്.ഫെൻസിംഗ് ഇല്ലാത്ത ചെറിയ വിടവ് നോക്കി കൃഷിയിടത്തിൻ്റെ അകത്ത് കയറുകയും തിരിച്ച് ഇറങ്ങുമ്പോൾ കയ്യാലകളും, ഫെൻസിംഗും ഉൾപ്പെടെ തകർത്തുകൊണ്ടാണ് ആനകളുടെ രാത്രി കാല സഞ്ചാരം. നിത്യവും ആനകൾ വരുന്നത് പ്രദേശത്തെ ജനങ്ങളിൽ ആശങ്ക പരത്തിയിരിക്കുകയാണ്.

അധികൃതരുടെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കണ മെന്ന് നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങൾ സന്ദർശിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു അഭിപ്രായപ്പെട്ടു. കാട്ടാന ശല്യം രൂക്ഷമാകുന്ന പഞ്ചായത്തുകളിൽ കാർഷിക വിളകൾക്കുണ്ടാകുന്ന നഷ്ടം കുറക്കുന്നതിനായി കർഷകരെ വിള ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാക്കുന്നതിനും, പദ്ധതി ഈ പ്രദേശങ്ങളിൽ വ്യാപിപ്പിക്കുന്നതിനുള്ള ബോധവത്ക്കരണ ക്യാമ്പയിനുകൾ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും സ്ഥലത്തെത്തിയ കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു അറിയിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സിബി പോൾ, സിജി ആൻ്റണി, കൃഷി ഓഫീസർ ഇ.എം ഹനീഫ, കൃഷി അസിസ്റ്റൻ്റ് വി.കെ ജിൻസ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

error: Content is protected !!