Connect with us

Hi, what are you looking for?

NEWS

പിണ്ടിമന സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയെ സസ്പെന്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം.

കോതമംഗലം : പിണ്ടിമന സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ ഭരണത്തിൻ്റെ ബലത്തിൽ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ യു ഡി എഫ് പ്രതിഷേധം . പിണ്ടിമനഗ്രാമ പഞ്ചായത്ത്‌ ആസ്ഥാനമായ മുത്തംകുഴിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം യു ഡി എഫ് കോതമംഗലം മണ്ഡലം ചെയർമാൻ പി പി ഉതുപ്പാൻ ഉദ്ഘാടനം ചെയ്തു .കോൺ ഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡൻറ് എം എസ് എൽദോസ് മുഖ്യ പ്രഭാഷണം നടത്തി . എൽ ഡി എഫ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ഭരണ കാലത്ത് നടത്തിയ നാലര കോടി രൂപയുടെ തട്ടിപ്പ് സബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണന്നും,ഈ കേസ് അട്ടിമറിക്കുന്നതിനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് നിലവിലുള്ള സസ്പെൻഷൻ നടപടിയെന്നും യു ഡി എഫ് ആരോപിച്ചു .

ഇതു സബന്ധിച്ച് സഹകാരികൾക്കിടയിൽ ക്യാംപെയ്ൻ പ്രചരണം സംഘടിപ്പിച്ച് ജനാധിപത്യ രീതിയിൽ പ്രതിരോധിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി . യു ഡി എഫ് പിണ്ടിമന മണ്ഡലം ചെയർമാൻ നോബിൾ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി കെ മൊയ്തു ,എം എസ് നജീബ് ,റോയ് കെ പോൾ , ജെസ്സി സാജു ,സണ്ണി വേളൂക്കര, ജോസ് കൈതക്കൽ ,കെ എം ആസാദ് ,ജോർജ് വർഗീസ് , സണ്ണി ജോസഫ് ,മത്തായി കോട്ടക്കുന്നേൽ ,മുതലായവർ പ്രസംഗിച്ചു .

You May Also Like

CHUTTUVATTOM

കോതമംഗലം: പെരിയാർ വാലി കനാലിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചു. പിണ്ടിമന അയിരൂർപ്പാടത്തിനു സമീപം തോളലിയിലാണ് സംഭവം. ഉത്തർപ്രദേശ് സഹരൻപൂർ സ്വദേശി ആജം...

CHUTTUVATTOM

വേട്ടാംപാറ : മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച തെറ്റായ സത്യവാങ്മൂലത്തിന് എതിരെ കളക്ട്രേറ്റിൽ വകുപ്പിന്റെ ജില്ല ഓഫീസിനു മുൻപിൽ വേട്ടാംപാറ പൗരസമിതി പ്രതിഷേധ ധർണ്ണ നടത്തി . വേട്ടാപാറ നോബൽ...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കോട്ടപ്പടി-പിണ്ടിമന പഞ്ചായത്തുകളിൽ 3.25 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം...

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...

NEWS

കോതമംഗലം : സെൻട്രൽ റോഡ് ഫണ്ട്: ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിൻറെ ടെൻഡർ പൂർത്തികരിച്ചു . ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ടെൻഡർ പൂർത്തികരിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും...

NEWS

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ്...

NEWS

കോതമംഗലം : എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് 5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പിണ്ടിമന പഞ്ചായത്ത് രണ്ടാം വാർഡിലെ പൂച്ചക്കുത്ത് – മൈലാടുംകുന്ന് ഒലിപ്പാറ റോഡിന്റെ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : പിണ്ടിമന കൃഷിഭവനിൽ കഴിഞ്ഞ രണ്ട് വർഷക്കാലം സേവനമനുഷ്ഠിച്ച് സ്ഥലം മാറി പോകുന്ന കൃഷി അസിസ്റ്റന്റ് വി.കെ ജിൻസിന് ഗ്രാമ പഞ്ചായത്തും, വിവിധ കർഷക സംഘടനകളും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നൽകി. കൃഷി...

error: Content is protected !!