കോതമംഗലം : പിണ്ടിമന പഞ്ചായത്ത് മൂന്നാം വാർഡിലെ കുടുംബശ്രീ പ്രവർത്തകരും, തൊഴിലുറപ്പ് തൊഴിലാളികളും സംയുക്തമായി നടത്തിയ യോഗത്തിൽ വച്ച് വിവിധ മേഖലയിലെ പ്രതിഭകളെ ആദരിച്ചു. നാടോടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വിൽസൺ കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. അംഗനവാടി വർക്കർ ഷിജി എ.കെ സ്വാഗതം പറഞ്ഞ യോഗത്തിൽ സിഡിഎസ് മെമ്പർ പൊന്നു അനൂപ്, എ ഡി എസ് പ്രസിഡന്റ് ജലജ പൗലോസ്, വാർഡ് അംഗം ബേസിൽ കോക്കടയിൽ, ആശാപ്രവർത്തക ബെക്കി റെജി, ഹരിത കർമ്മ സേന അംഗം ദേവകി അയ്യപ്പൻ, എ ഡി എസ് മെമ്പർ സന്ധ്യ സുരേന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.പരിപാടിയിൽ എ ഡി എസ് സെക്രട്ടറി ബിപി എൽദോസ് നന്ദി പ്രകാശിപ്പിച്ചു.
മാധ്യമ പ്രവർത്തകനും, യൂണിവേഴ്സൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവുമായ ഏബിൾ. സി. അലക്സ്,ഓൺലൈൻ മാധ്യമ പ്രവർത്തകൻ ബേസിൽ വർഗീസ് കോക്കടയിൽ, അംഗനവാടി വർക്കർ ഷിജി എ.കെ, അംഗനവാടി ഹെൽപ്പർ ലീലാ ജോർജ്, സിഡി എസ് മെമ്പർ പൊന്നു അനുപ്, എ ഡി എസ് പ്രസിഡന്റ് ജലജ പൗലോസ്, നാടോടി വാർഡ് എ ഡി എസ് സെക്രട്ടറി ബിബി എൽദോസ്, ആശാപ്രവർത്തക ബെക്കി റെജി, നാടോടി വാർഡ് തൊഴിലുറപ്പ് മേറ്റൻ മിനി സാജു, ഹരിത കർമ്മ സേന അംഗങ്ങളായ ദേവകി അയ്യപ്പൻ, സുജാ എൽദോസ്, ഷിജി ഷിബു, സൂസൻ എൽദോസ് എന്നിവരെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൽസൺ കൊച്ചുപറമ്പിൽ മൊമെന്റോ നൽകി ആദരിച്ചു. ആശാപ്രവർത്തകർ, മികച്ച ജനസേവകനായി 5 വർഷം പൂർത്തിയാക്കുന്ന വിൽസൺ കൊച്ചുപറമ്പിലിന് സ്നേഹോപഹാരം നൽകി…
