കോതമംഗലം :- ജലാശയങ്ങൾക്ക് കുറുകെ ഇരു കരകളെ ബന്ധിപ്പിക്കുന്ന മനുഷ്യനിർമിതികളാണ് പാലങ്ങൾ,പിണ്ടിമന പഞ്ചായത്തിന്റെയും നെല്ലിക്കുഴി പഞ്ചായത്തിന്റെയും അതിർത്തിയായി സ്ഥിതിചെയ്യുന്ന വർഷങ്ങൾക്ക് മുൻപ് നിർമിച്ച തണ്ണിക്കോട് പാലം കുറെയേറെ നാളുകളായി അപകടാവസ്ഥയിൽ തുടരുകയാണ് . ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഒരു പാലം ആണിത്,ഇതിന്റെ അടിഭാഗത്തു കൂടി ഒരു തോട് കടന്നു പോകുന്നതിനാൽ തണ്ണിത്തോട് പാലം എന്നും ഇത് അറിയപെടുന്നുണ്ട്.
പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നു പോയി കമ്പികൾ തുരുമ്പെടുത്ത സ്ഥിതിയിലാണ് നിലകൊള്ളുന്നത് .
മഴക്കാലത്തു തൊടിൽ വെള്ളം നിറഞ്ഞു പാലത്തിന്റെ സമീപത്തുള്ള വയലിലും മറ്റും കൃഷിനാശം പതിവു കാഴ്ച്ചയാണ്, ഭാരം കയറ്റിയ ടിപ്പറും, ടോറസുമെല്ലാം രാപ്പകൽ വ്യത്യാസമില്ലാതെ ഈ പാലം വഴി കടന്നു പോകുന്നുണ്ട്. രണ്ടു പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന, പ്രത്യേകിച്ചും പിണ്ടിമന പഞ്ചായത്തിലെ ജനങ്ങൾക്ക് കോതമംഗലം പട്ടണത്തിലേക്ക് യാത്രചെയ്യുവാനുള്ള പ്രധാന പാതയിലെ ഈ അപകടകരമായ പാലത്തിന്റെ പരിരക്ഷ അനിവാര്യമായി മാറിയിരിക്കുകയാണ്.
പാലത്തിന്റെ ഈ ദുരവസ്ഥ ഇപ്പോൾ വെളിച്ചത്തു കൊണ്ടുവന്നത് പാലത്തിന്റെ ഒരു കരയായ പിണ്ടിമന പഞ്ചായത്ത് ഏഴാം വാർഡിലെ മെമ്പർ അരുൺ കെ. കെ യാണ് പാലത്തിന്റെ കേടുപാടുകൾ തീർക്കുന്നതിനും , ബലക്ഷയം കൂടുതലാണോയെന്നു പരിശോധിക്കുന്നത്തിനുള്ള നടപടി സ്വീകരിക്കുമെന്നും ഈ പ്രശ്നം എത്രയും വേഗം പിണ്ടിമന പഞ്ചായത്തിൽ അവതരിക്കുമെന്നും മെമ്പർ അരുൺ അറിയിച്ചു. കാലപ്പഴക്കം കാരണം ജീർണാവസ്ഥയിലായ ഈ പാലം അറ്റകുറ്റപ്പണി നടത്തുകയോ, അവശ്യമെങ്കിൽ പുനർനിർമിക്കുകയോ വേണം, പഞ്ചായത്തും, പൊതുമരാമത്ത് വകുപ്പും വേണ്ട സത്വര നടപടികൾ സ്വീകരിക്കുമെന്ന് കരുതാം.