കോതമംഗലം: കരിങ്ങഴ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ 12-ാമത് പ്രതിഷ്ഠാ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.എ നൗഷാദ് തന്ത്രി കൊടിയേറ്റി. ക്ഷേത്രം മേൽശാന്തി കെ.കെ ശ്രീകാന്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. വിശേഷാൽ പൂജകൾ, ആത്മീയ പ്രഭാഷണം, കുട്ടികളുടെ കലാപരിപാടി, ട്രാക്ക് ഗാനമേള എന്നിവയും ഇന്ന് (23/4/23) വൈകിട്ട് മൂന്നിന് പകൽപ്പൂരവും തുടർന്ന് നിശ്ചചല ദൃശ്യങ്ങളുടെയും കാവടിയുടെയും അകമ്പടിയോടെ ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹരഥഘോഷയാത്രയും വൈകിട്ട് നടക്കുന്ന ക്ഷേത്ര ചടങ്ങുകളോടും കൂടി ഉത്സവ ചടങ്ങുകൾക്ക് സമാപനം കുറിക്കും. ചടങ്ങുകൾക്ക് ശാഖാ പ്രസിഡൻ്റ് കെ.ഇ രാമകൃഷ്ണൻ, സെക്രട്ടറി എം.ബി തിലകൻ, വൈസ് പ്രസിഡൻ്റ് കെ.എൻ ബിജു, യുണിയൻ കമ്മറ്റി അംഗം സി.വി ബാലൻ, എം ആർ ബിനു, കെ കെ നാരായണൻ, ബിന്ദു മോഹൻ ദാസ് ,ടി.പി ശിവൻ, കെ.കെ ബിനോയി, സന്തോഷ് കപ്പടത്തൊട്ടിയിൽ, ശശി.ഒ .എൻ ,വനിതാ സംഘം പ്രസിഡൻ്റ് സൗമ്യ വിനോദ് ,സെക്രട്ടറി സ്വപ്ന ബിജു, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് വി.എസ് ബിജു, സെക്രട്ടറി പ്രദീപ് ബാബു കുടുംബ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
