പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആത്മ പദ്ധതിയിലൂടെ ഞങ്ങളും കൃഷിയിലേക്ക് പരിപാടിയിലൂടെ പിണ്ടി മന പഞ്ചായത്തിലെ കർഷകർക്കായി തേനീച്ച പരിപാലന ക്ലാസ്സ് സംഘടിപ്പിച്ചു.കൃഷിഭവൻ ഹാളിൽ വച്ച് നടന്ന ക്ലാസ്സ് പഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് ജയ്സൺ ദാനിയേൽ ഉത്ഘാടനം ചെയ്തു. പിണ്ടിമന പഞ്ചായത്ത് സ്കിൽ ഡെവലപ്പ്മെൻ്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് എൻ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ്,
കെ ദീപ്തി. എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും കെ.പി.സുകുമാരൻ നന്ദിയും പറഞ്ഞു. തേനിച്ച കൃഷി പരിപാലനത്തെക്കുറിച്ച് ഡെയ്സൺ വർഗ്ഗീസ് ക്ലാസ്സ് നയിച്ചു.
