Connect with us

Hi, what are you looking for?

NEWS

പിണ്ടിമന ഗ്രാമീൺ നിധി ലിമിറ്റഡ് ചികിത്സ ധനസഹായം വിതരണം ചെയ്തു.

 

കോതമംഗലം : പിണ്ടിമന ഗ്രാമീൺ നിധി ലിമിറ്റഡ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പിണ്ടിമന പഞ്ചായത്തിലുള്ള സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ള മുഴുവൻ ഡയാലിസിസ് രോഗികൾക്കും കഷ്ടപ്പെടുന്ന ക്യാൻസർ രോഗികൾ ഉൾപ്പെടെ 13 പേർക്ക് മാസം 1000/- രൂപ വീതം ഒരു വർഷത്തേക്ക് 1,56,000/- രൂപയുടെ ചെക്ക് കൈമാറി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ

ആശാവർക്കേഴ്സ്,നേഴ്സ്,പി എച്ച് സി ഡോക്ടർ എന്നിവരെ ആദരിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസ്സി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ റാണിക്കുട്ടി ജോർജ്ജ്,ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ലിസി ജോസ്,പഞ്ചായത്ത്‌ മെമ്പർമാരായ സിജി ആന്റണി,ലാലി ജോയി,ലത ഷാജി,ഗ്രാമീൺ നിധി ലിമിറ്റഡ് ചെയർമാൻ എം പി സുനിൽകുമാർ എന്നിവർ സംസാരിച്ചു.ഗ്രാമീൺ നിധി മാനേജിങ്ങ് ഡയറക്ടർ വി ഡി മോഹനൻ സ്വാഗതവും ഡയറക്ടർ ടി എം ബേബി നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...