കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ ,ബ്ലോക്ക് മെമ്പർ ലിസ്സി ജോസഫ് ,സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ടി കെ കുമാരി ,സിബി പോൾ ,വിൽസൺ കെ ജോൺ ,മെമ്പർമാരായ ലാലി ജോയി,എസ് എം അലിയാർ ,സിജി ആന്റണി, ലതാ ഷാജി , മേരി പീറ്റർ ,മെഡിക്കൽ സൂപ്രണ്ട് ഡോ. അഭിലാഷ് കൃഷ്ണൻ ,ഡോ ആഷിഷ് ,ഡോ ദേവദത്ത് എന്നിവർ പ്രസംഗിച്ചു .വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു.