കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്നാം വാർഡ് നാടോടിയിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്സൺ ദാനിയേൽ,ബ്ലോക്ക് മെമ്പർ സണ്ണി പൗലോസ്,വാർഡ് മെമ്പർമാരായ ജലജ പൗലോസ്,ബിജു പി നായർ,അരുൺ വി കുന്നത്ത്,മുൻ പഞ്ചായത്ത് മെമ്പർ സാജു മാത്യൂ,എം വി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
