പിണ്ടിമന : പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ ആയപ്പാറ പാടശേഖരത്തിൽ അഞ്ച് ഏക്കർ വരുന്ന സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടന്ന ഞാറ് നടീൽ ഉത്സവത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെയ്സൺ ഡാനിയേൽ നിർവ്വഹിച്ചു. വർഗ്ഗീസ് അമ്പാട്ട്, ജോർജ്ജ്കുട്ടി കൊച്ചുപുരയ്ക്കൽ എന്നിവരുടെ അഞ്ച് ഏക്കർ നിലം മേരി എൽദോസ് പെരിയപുറത്തിന്റെ നേതൃത്വത്തിലാണ് കൃഷിക്ക് യോഗ്യമാക്കിയത്. വാർഡ് മെമ്പർ ഷെർളി മർക്കോസ്, മുൻ പഞ്ചാ. മെമ്പർ അപ്പുക്കുട്ടൻ, കൃഷി ഓഫീസർ ജിജി ജോബ്, അസി. കൃഷി ഓഫീസർ സൈനുദ്ദീൻ കെ. എം, കൃഷി അസിസ്റ്റൻറ് ഇ .കെ ഷിബു തൊഴിലുറപ്പ് വനിതകൾ എന്നിവർ പങ്കെടുത്തു.

You must be logged in to post a comment Login