പിണ്ടിമന: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ തലത്തിൽ കാർഷിക സംസ്കാരം ശക്തിപ്പെടുത്തുന്നതിനായി വിത്ത് കൈമാറ്റ കുടം കൃഷിഭവനിൽ സ്ഥാപിച്ചു. പരമ്പരാഗതമായി കർഷകരുടെ കൈവശം അധികമുള്ള വിവിധങ്ങളായ വിത്തുകൾ മുളകൾ ഉപയോഗിച്ച് നിർമ്മിച്ച കുടങ്ങളിൽ നിക്ഷേപിച്ച് ആവശ്യമുള്ള വിത്തുകൾ തിരിച്ചെടുക്കുന്നതാണ് വിത്ത് കൈമാറ്റ കുടങ്ങളിലൂടെ ലക്ഷ്യം വക്കുന്നത്. ഓരോ വിത്തുകൾക്കും പ്രത്യേകം കുടങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.കൃഷിഭവന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വിത്ത് കൈമാറ്റ കുടത്തിൻ്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു നിർവ്വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സിബി.പോൾ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ വിത്സൺ.കെ.ജോൺ, സിജി ആൻ്റണി, ലത ഷാജി, റ്റി.കെ.കുമാരി, ബെന്നി പുതുക്കയിൽ, ഉഷ ശശി, മോളി ജോസഫ്, മഹിപാൽ മാതാളിപ്പാറ, പി.പി.എൽദോസ്, എൽദോസ് തുടുമ്മൽ,രാധാ മോഹനൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.
ഫോട്ടോ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവനിൽ സ്ഥാപിച്ച വിത്ത് കൈമാറ്റ കുടങ്ങളുടെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു ഉത്ഘാടനം ചെയ്യുന്നു.