പിണ്ടിമന: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ “ഞങ്ങളും കൃഷിയിലേക്ക് “പദ്ധതി പ്രകാരം കുട്ടികളിൽ കാർഷിക അറിവുകൾ പകർന്നു നൽകുന്നതിൻ്റെ ഭാഗമായി പിണ്ടിമന കൃഷിഭവൻ പരിധിയിൽ വരുന്ന പതിനാറ് അങ്കണവാടികൾക്ക് സൗജന്യമായി ഗ്രോബാഗുകൾ വിതരണം ചെയ്തു. പിണ്ടിമന സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹകരണത്തോടെ ഓരോഅങ്കണവാടി
കൾക്കുംഇരുപത്തിയഞ്ച് ഗ്രോബാഗ് വീതമാണ്ലഭ്യമാക്കിയത്.കഴിഞ്ഞ മാസം മുത്തംകുഴി അങ്കണവാടിയിൽ തുടക്കം കുറിച്ച് പഞ്ചായത്തിലാകെ നടപ്പാക്കുന്ന അങ്കണവാടികൃഷികളുടെ തുടർച്ചയായാണ് ഗ്രോബാഗുകൾ വിതരണംചെയ്തത്.
മികച്ച രീതിയിൽ കൃഷി ചെയ്യുന്ന അങ്കണവാടികൾക്ക് പ്രത്യേക പുരസ്കാരവും നൽകും. കൃഷിഭവനിൽ വച്ച് നടന്ന ഗ്രോബാഗ് വിതരണത്തിൻ്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു നിർവ്വഹിച്ചു. പിണ്ടിമന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സണ്ണി വേളൂക്കര അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സിബി.പോൾ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വിത്സൺ.കെ.ജോൺ, സിജി ആൻ്റണി, ലത ഷാജി, റ്റി.കെ.കുമാരി, സിഡിഎസ് ചെയർപെഴ്സൺ ഉഷ ശശി,ബെന്നി പുതുക്കയിൽ,മോളി ജോസഫ്, മഹിപാൽ മാതാളിപ്പാറ, പി.പി.എൽദോസ്, എൽദോസ് തുടുമ്മൽ, ഷീല ദിലീപ്,രാധാ മോഹനൻ ,
അങ്കണവാടി ടീച്ചർമാർ, കർഷകർഎന്നിവർ പങ്കെടുത്തു.കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.
ഫോട്ടോ: “ഞങ്ങളുംകൃഷിയിലേക്ക് പദ്ധതി പ്രകാരം ‘പിണ്ടിമന കൃഷിഭവൻ പരിധിയിലെ അങ്കണവാടികൾക്ക് നൽകുന്ന സൗജന്യ ഗ്രോബാഗുകളുടെ വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു ഉത്ഘാടനം ചെയ്യുന്നു.