Connect with us

Hi, what are you looking for?

NEWS

പിണവുർകുടി ട്രൈബൽ ഹോസ്റ്റൽ നിർമ്മാണം വേഗത്തിലാക്കണം – ആന്റണി ജോൺ എംഎൽഎ നിയമ സഭയിൽ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പിണവുർകുടിയിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി അനുവദിച്ചിട്ടുള്ള ട്രൈബൽ ഹോസ്റ്റൽ നിർമ്മാണം വേഗത്തിലാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. ട്രൈബൽ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുക്കിയ എസ്റ്റിമേറ്റിന് കിഫ്ബിയിൽ നിന്നും വേഗത്തിൽ അംഗീകാരം ലഭ്യമാക്കി പതിനാറിൽ അധികം ആദിവാസി കോളനികൾ ഉള്ളതും,ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്നതുമായ കോതമംഗലം മണ്ഡലത്തിൽ ട്രൈബൽ ഹോസ്റ്റൽ വേഗത്തിൽ നിർമ്മിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

പ്രസ്തുത ഹോസ്റ്റൽ നിർമ്മാണത്തിനായി കേരള സ്റ്റേറ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിശ്ചയിച്ചിട്ടുണ്ടെന്നും,2020 മാർച്ചിൽ ചേരുന്ന ടെക്നിക്കൽ സാങ്ങ്ഷൻ കമ്മിറ്റിയിൽ ടി പ്രവൃത്തി ഉൾപ്പെട്ടിട്ടുണ്ടെന്നും കമ്മിറ്റിയുടെ റെക്കമെന്റെഷനോടെ കിഫ്ബിയിൽ നിന്നും അനുമതി ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സ്വീകരിച്ചു വരുന്നതായും,കിഫ്ബിയിൽ നിന്നും പുതുക്കിയ എസ്റ്റിമേറ്റിനുള്ള അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചാൽ ഉടൻ തന്നെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുവാൻ നടപടി സ്വീകരിക്കുമെന്നും ബഹു:എസ് സി/എസ്‌ റ്റി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

error: Content is protected !!