പിടവൂർ : കളക്റ്ററുടെ ഉത്തരവ് ലംഘിച്ച് കരിങ്കല്ലിനും മറ്റും അമിത വില ഈടാക്കുന്നതിരെതിരെ കോതമംഗലം പിടവൂരിൽ ലോഡ് കയറ്റാൻ വന്ന വാഹന ഡ്രൈവർമാർ പാറമടക്കും ക്രഷറിനു മുന്നിലും പ്രതിക്ഷേധിക്കുന്നു. അമിത വില ഈടാക്കരുതെന്നും ഈടാക്കിയാൽ നടപടി ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം കളക്ടർ ഉത്തരവ് നൽകിയിരുന്നു. ഉത്തരവ് കാറ്റിൽ പറത്തിയാണ് ക്വാറി മാഫിയയുടെ തീവെട്ടി കൊള്ള നടത്തുന്നത് എന്നാണ് ലോറിക്കാർ ആരോപിക്കുന്നത്. ലോറി കൊണ്ടു മടക്കു മുന്നിൽ തടസ്സം തീർത്താണ് ലോറിക്കാർ പ്രതിഷേധിക്കുന്നത്.
