Connect with us

Hi, what are you looking for?

NEWS

ബഡ്ജറ്റിൽ പെരുമ്പാവൂർ ആയിരം കോടി രൂപയുടെ സ്വപ്ന പദ്ധതികൾ ഇടം പിടിച്ചു : എൽദോസ് കുന്നപ്പള്ളിൽ എംഎൽഎ

പെരുമ്പാവൂർ :പെരുമ്പാവൂരിൽ 20 സ്വപ്ന പദ്ധതികൾക്കായി ആയിരത്തി പതിനഞ്ച് കോടി രൂപ അടങ്കൽ വരുന്ന തുക ബഡ്ജറ്റിൽ ഇടംപിടിച്ചതായി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ അറിയിച്ചു . അഞ്ഞൂറ് ലക്ഷം രൂപയാണ് നമ്പിള്ളി – തോട്ടുവ റോഡിന് അനുവദിച്ചത് . .2024 – 25 സാമ്പത്തിക വർഷം തന്നെ ഈ റോഡ് നിർമ്മാണം ആരംഭിച്ചു പൂർത്തിയാക്കാൻ കഴിയും.
ഓടയ്ക്കാലി – കല്ലില്‍ റോഡിന് ഏഴരക്കോടി രൂപയുടേയും ,അല്ലപ്ര – വലമ്പൂർ റോഡിന് ഏഴരക്കോടിയുടെയും,അകനാട് -ചൂണ്ടക്കുഴി റോഡിന് ഏഴ് കോടിയുടെയും , കൂട്ടുമഠം – വളയന്‍ചിറങ്ങര റോഡിന് എട്ടു കോടി രൂപയുടെയും ടോക്കൺ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് .

പെരുമ്പാവൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസിന് അത്യാധുനിക നിലവാരത്തിലുള്ള കെട്ടിടങ്ങളും , സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിന് 32 കോടി രൂപ വകയിരുത്തിയിട്ടുണ്ട് .

ഇപ്പോഴുള്ള സിവിൽ സ്റ്റേഷനോട് ചേർന്നുള്ള ട്രാഫിക് പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന റവന്യൂ ഭൂമിയിൽ പെരുമ്പാവൂര്‍ മിനി സ്റ്റേഷന്‍ അനെക്സ് 2,
ലിഫ്റ്റ് സൗകര്യങ്ങളോടുകൂടി നിർമ്മിക്കുന്നതിന് 40 കോടി രൂപയുടെ അടങ്കലുള്ള പദ്ധതിക്ക് ടോക്കൺ ലഭിച്ചിട്ടുണ്ട് .

പുതിയ വല്ലം -പാറപ്പുറം കടവ് പാലം വന്നതോടുകൂടി തിരക്ക് വർദ്ധിച്ച എയർപോർട്ട് റോഡിലേക്കുള്ള ഏറ്റവും വലിയ ജംഗ്ഷൻ ആയി മാറുന്ന എം സി റോഡിലെ വല്ലം ജംഗ്ഷനിൽ , വല്ലം ജംഗ്ഷന്‍ ‍വിപുലീകരണം & ഫ്ലൈ ഓവര്‍ നിർമ്മാണ പദ്ധതിക്ക് വേണ്ടി 200 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി ഗവൺമെന്റിന് സമർപ്പിച്ചിരുന്നു .ഈ പദ്ധതിക്കും ബഡ്ജറ്റിൽ ടോക്കൺ അനുവദിച്ചിട്ടുണ്ട് .

പൊതുജനങ്ങൾക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങളുടെ അഭാവം നിഴലിക്കുന്ന പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ൻ്റിൻ്റെ നവീകരണത്തിനായി പത്തു കോടി രൂപയുടെ പദ്ധതികൾക്കും ടോക്കൺ ലഭിച്ചിട്ടുണ്ട് .

എം സി റോഡും , ആലുവ -പെരുമ്പാവൂർ റോഡും തമ്മിൽ സന്ധിക്കുന്ന പെരുമ്പാവൂര്‍ ടൗണിലെ പ്രധാന കവലയിൽ ഫ്ലൈ ഓവർ സ്ഥാപിക്കുന്നതിനായി 300 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചിരുന്നത് .ഈ പദ്ധതിക്കും ബഡ്ജറ്റിൽ ഇടം കണ്ടെത്താനായി എന്നത് പെരുമ്പാവൂരിന് വലിയ നേട്ടം ആണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .

പെട്ടമല പോലെയുള്ള ക്വാറി ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളിൽ ക്വാറി തടാകങ്ങളിൽ ടൂറിസം പദ്ധതി കൊണ്ടുവരുന്നതിനായി പത്തു കോടി രൂപയുടെ പദ്ധതികൾക്ക് ടോക്കൺ ലഭിച്ചിട്ടുണ്ട് .

ഓടക്കാലിയിൽ അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിക്കുന്നതിനായി നൂറുകോടി രൂപയുടെ പദ്ധതി സമർപ്പിച്ച് ബജറ്റിൽ ഇടം നേടാൻ കഴിഞ്ഞത് പെരുമ്പാവൂരിലെ കായിക രംഗത്തിന് ഉണർവ്വേകും .

ഒക്കല്‍ റിവര്‍ വാക് വെ നിർമ്മിക്കുന്നതിനായി പത്തു കോടി രൂപയുടെ പ്രോജക്ട് സമർപ്പിക്കുകയും , ബജറ്റിൽ ഉൾപ്പെടുത്താൻ കഴിയുകയും ചെയ്തിട്ടുണ്ട് .

കോതമംഗലം – പെരുമ്പാവൂർ റൂട്ടിലെ പ്രധാന ബസ്റ്റാൻഡുകളിൽ ഒന്നായ കുറുപ്പംപടി ബസ് സ്റ്റാൻ്റാൻ്റിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി കുറുപ്പുംപടി ബസ്റ്റാൻഡ് നവീകരണത്തിനായി പത്തു കോടി രൂപയുടെ പദ്ധതികൾക്കും,
കെഎസ്ആർടിസി
യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ നവീകരണത്തിന് 15 കോടി രൂപയുടെ പദ്ധതികൾക്കും ബഡ്ജറ്റിൽ ഇടം പിടിക്കാൻ കഴിഞ്ഞു .

ടൗണിലെ ഗതാഗത തിരക്ക് കുറയ്ക്കുവാൻ , പുതുതായി മറ്റൊരു ബൈപ്പാസിന്റെ സാധ്യതയായ 200കോടി രൂപയുടെ പാലക്കാട്ടുതാഴം – വല്ലം മിനി ബൈപ്പാസ് പദ്ധതിയും ബഡ്ജറ്റിൽ ഇടം പിടിച്ചിട്ടുണ്ട് .

പെരുമ്പാവൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് നിർമ്മാണത്തിന് 60 കോടി രൂപയുടെയും
പെരുമ്പാവൂര്‍ ആയുര്‍വേദ ആശുപത്രി നവീകരണത്തിന് പത്തുകോടി രൂപയുടെയും പദ്ധതികൾക്ക് ബഡ്ജറ്റിൽ ഇടം കണ്ടെത്താനായിട്ടുണ്ട് .
പെരിയാർ നദിയും അതിൻറെ കരപ്രദേശങ്ങളും മലിനപ്പെടാതെ സംരക്ഷിക്കുവാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ,’പെരിയാറും തെളിനീരും ‘ പദ്ധതിക്കു വേണ്ടി 30 കോടി രൂപയുടെ പദ്ധതികളാണ് ടോക്കൺ പ്രൊവിഷൻ ലഭിച്ചിരിക്കുന്ന മറ്റൊരു പദ്ധതി.
പെരുമ്പാവൂരിലെ നിരവധി വ്യക്തികളിൽ നിന്നും , സ്ഥാപനങ്ങളിൽ നിന്നും , പ്രസ്ഥാനങ്ങളിൽ നിന്നും ഉയർന്നുവന്ന നിർദ്ദേശങ്ങൾ പദ്ധതികൾ ആക്കി മാറ്റുവാനും, ബജറ്റിൽ ഇടം കണ്ടെത്താൻ സഹായിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ നടത്തുകയും ചെയ്ത പെരുമ്പാവൂരിലെ വിവിധ ഡിപ്പാർട്ടുമെൻ്റുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള , പിന്നിൽ പ്രവർത്തിച്ച മുഴുവൻ വ്യക്തികളെയും അഭിനന്ദിക്കുന്നതായി എൽദോസ് കുന്നപ്പള്ളിൽ എം.എൽ.എ അറിയിച്ചു .ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് സഭയിൽ അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എംഎൽഎ കൂട്ടിച്ചേർത്തു .ഇപ്പോൾ ഇടം ലഭിക്കാത്ത പദ്ധതികൾക്കും മറ്റ് സമാനതയുള്ള കേന്ദ്ര ആവിഷ്കൃത പദ്ധതികളിൽ നിന്ന് പരമാവധി സഹായം ലഭ്യമാക്കാനുള്ള ശ്രമം തുടരുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .

You May Also Like

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം : കോതമംഗലം കെ എസ്ആർടിസി യൂണിറ്റിൽ ഈ- ഓഫീസുമായി ബന്ധപ്പെട്ട് നെല്ലിമറ്റം എംബിറ്റ്സ് കോളേജ് ലാപ്ടോപ്പുകൾ കൈമാറി.ലാപ്ടോപ്പ് കൈമാറൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സെക്രട്ടറി ബിനോയി മണ്ണഞ്ചേരി,...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12...

NEWS

  കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി. ഇന്ന് (22/12/25 ) മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

CRIME

കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ...

error: Content is protected !!