പെരുമ്പാവൂർ : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വെങ്ങോല പോഞ്ഞാശേരി അഞ്ജനത്തിൽ നൗഷാദ് (56) നെയാണ് പെരുമ്പാവൂർ പോലീസ് അറസറ്റ് ചെയ്തത്. വെങ്ങോലയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ എട്ട് ഗ്രാം തൂക്കം വരുന്ന വള പണയം വച്ച് 25000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇൻസ്പെക്ടർ ആർ.രഞ്ജിത് എസ്.ഐ ബെർട്ടിൻ ജോസ് , ഏ.എസ്. ഐ ജയചന്ദ്രൻ എസ്.സി.പി.ഒ ശകുന്തള തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
