പെരുമ്പാവൂർ : ഒരു കിലോ കഞ്ചാവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. വെങ്ങോല പോഞ്ഞാശേരി മങ്ങാടൻ വീട്ടിൽ സാലു (45) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സ്ഥിരം വിൽപ്പനക്കാരനായ ഇയാളെ അഞ്ച് ഗ്രാം കഞ്ചാവുമായി പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച ഒരു കിലോയിലധികം വരുന്ന കഞ്ചാവ് കണ്ടെത്തി.
കമ്പത്ത് നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി അന്യസംസ്ഥാന തൊഴിലാളികൾക്കും, യുവാക്കൾക്കുമാണ് വിൽപ്പന നടത്തുന്നത്. സാലുവിന്‍റെ പേരിൽ കഞ്ചാവ് വിൽപ്പനയ്ക്കുൾപ്പടെ നിരവധി കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ മാരായ റിൻസ്.എം.തോമസ്, ജോസ്സി.എം.ജോൺസൻ, എ.എസ്.ഐ എം.കെ.അബ്ദുൾ സത്താർ. എസ്.സി.പി.ഒ മാരായ പി.എ.അബ്ദുൾ മനാഫ്, വി.എം.ജമാൽ, കെ.എസ്.സുധീഷ്, കെ.പി.അമ്മിണി, സി.പി.ഒ നോബിൻ.കെ.പൗലോസ് എന്നിവരാണ് ഉണ്ടായിരുന്നത്.