പെരുമ്പാവൂർ : സ്ത്രീകളുടെയും, കുട്ടികളുടെയും സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പെരുമ്പാവൂരിലും പിങ്ക് പോലീസ് പട്രോളിംഗ് തുടങ്ങി. പെരുമ്പാവൂർ ഏ.എസ്.പി അനൂജ് പലിവാൽ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ട് ടീമായി ആറംഗ ഉദ്യോഗസ്ഥ സംലമാണ് പെരുമ്പാവൂർ മേഖലയിൽ പട്രോളിംഗിനുണ്ടാവുക. തിരക്കേറിയ റോഡുകൾ, സ്ക്കൂൾ, കോളേജ്, ആരാധനാലയങ്ങൾ, ലേഡീസ് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ പിങ്ക് പോലീസിന്‍റെ സാന്നിധ്യമുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. പരാതി ലഭിച്ച സ്ഥലം വേഗത്തിൽ കണ്ടെത്തുന്നതിനുളള ജി.പി.എസ് സംവിധാനവും വാഹനത്തിലുണ്ടാകും. പൊതുജനങ്ങള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പറായ 1515 ല്‍ വിളിച്ച് പരാതികള്‍ അറിയിക്കാം.
