Connect with us

Hi, what are you looking for?

CHUTTUVATTOM

മോട്ടോർ വാഹന വകുപ്പിന് പെരിയാർ വാലി സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ: മന്ത്രി

തിരുവനന്തപുരം / പെരുമ്പാവൂർ : മോട്ടോർ വാഹന വകുപ്പിന് പെരുമ്പാവൂർ പട്ടാലിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള തീരുമാനം ഉടൻ എടുക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അവതരിപ്പിച്ച സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. പെരുമ്പാവൂർ പെരിയാർവാലി ഇറിഗേഷൻ പദ്ധതിയുടെ കോമ്പൗണ്ടിൽ ഉള്ള ആലുവ പെരുമ്പാവൂർ റോഡിന്റെ തെക്കുവശത്ത് ഒരേക്കർ 10 സെന്റ് സ്ഥലം ആണ് മോട്ടോർ വകുപ്പിന് നൽകുന്നത്. പടിഞ്ഞാറുവശം പെരിയാർവാലി ജീവനക്കാരുടെ ക്വർട്ടേഴ്‌സ് ഉള്ളതിനാൽ അവരുടെ സുരക്ഷയും സ്വകാര്യതയും നിലനിർത്തുന്നതിന് അതിർത്തി തിരിച്ച് മതിൽകെട്ടി വേർതിരിക്കണം എന്ന വ്യവസ്ഥ കൂടി ഉൾപ്പെടുത്തി അനുമതി നൽകുന്ന വിഷയം സർക്കാർ പരിശോധിച്ച് വരുന്നതായി മന്ത്രി അറിയിച്ചു.

എറണാകുളം ജില്ലയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് ആണ് പെരുമ്പാവൂർ ജോയിന്റ് ആർടിഒ ഓഫീസ് എന്ന് എം.എൽ.എ സബ്മിഷനിൽ ഉന്നയിച്ചു. നഗരസഭയുടെ 30 വർഷം പഴക്കമുള്ള പട്ടാൽ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്സിൽ വാടക മുറിയിൽ പ്രവർത്തിക്കുന്ന ഈ ഓഫിസിന്റെ കോൺക്രീറ്റ് മുകൾ തട്ട് പൊളിഞ്ഞു വീഴുന്ന അവസ്ഥയിലും സ്ഥല പരിമിതി മൂലം ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഫയലുകൾ സൂക്ഷിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുകയാണ്. ഇവിടെ അധികം നാൾ ഈ ഓഫിസ് പ്രവർത്തിപ്പിക്കുവാൻ സാധിക്കാത്ത അവസ്ഥയാണ്. സ്ഥലം ലഭ്യമായാൽ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള തുക എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

ഇതിൽ 1.10 ഏക്കർ സ്ഥലം പൊതുജനത്തിന് ആവശ്യമായ സൗകര്യം നിലനിർത്തി ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം, ഡ്രൈവിംഗ് ടെസ്റ്റ് യാർഡ്, വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന, റോഡ് സുരക്ഷാ സെമിനാർ ഹാൾ, വാഹനം സൂക്ഷിക്കുന്നതിനുള്ള യാർഡ്, ലേണേഴ്‌സ് നടത്തുവാനും ക്ലാസ് എടുക്കുവാനുമുള്ള സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ ഉണ്ടാകും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...