പെരുമ്പാവൂർ: അസംബ്ലി നിയോജക മണ്ഡലത്തിൽ ബഹുമാനപ്പെട്ട എം പി ബെന്നി ബഹനാൻ നിർദ്ദേശിച്ച 18.06 കോടി രൂപയുടെ അഞ്ചു റോഡുകളുടെ നിർമ്മാണോദ്ഘാടനം ഏഴാം തീയതി വെള്ളിയാഴ്ച നടക്കുമെന്ന് അഡ്വ.എൽദോസ് P കുന്നപ്പിള്ളിൽ MLA അറിയിച്ചു. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതി പ്രകാരം രായമംഗലം പഞ്ചായത്തിലെ കുറുപ്പുംപടി കുറിച്ചിലക്കോട് റോഡിലെ പമ്പിന്റെ വശത്തുടെയുള്ള റോഡിന് 2.27 കോടി രൂപയും, വേങ്ങൂർ അശമന്നൂർ പഞ്ചായത്തുകളിലായുള്ള വെട്ടുവളവ് – വേങ്ങൂർ- പുന്നയം റോഡിന് 4.16 കോടി രൂപയും, രായമംഗലം അശമന്നൂർ പഞ്ചായത്തുകളിൽ സ്ഥിതിചെയ്യുന്ന മരോട്ടി കടവ് ത്രിവേണി പറമ്പിൽപീടിക അംബേദ്കർ കനാൽ റോഡിന് 3.24 കോടി രൂപയും , വെങ്ങോല പഞ്ചായത്തിലെ കുമ്മനോട് ജയഭാരത് ഒറ്റത്താനി പെരുമാനി റോഡിന് 3.4 കോടി രൂപയും, മഴുവന്നൂർ വെങ്ങോല പഞ്ചായത്തുകളിൽ സ്ഥിതിചെയ്യുന്ന റബ്ബർ പാർക്ക് – മേപ്രത്തുപ്പടി – മാങ്കുഴി റോഡിന് 4.99 കോടി രൂപയുമാണ് ചിലവഴിക്കപ്പെടുകയെന്ന് അഡ്വ. എൽദോസ് P കുന്നപ്പിള്ളിൽ അറിയിച്ചു.
