പെരുമ്പാവൂർ : കല്ലിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് രണ്ട് വിഭാഗങ്ങളിൽ ആയി ബഹു നിലകെട്ടിടം നിർമ്മിച്ചത്. പണിതീർത്ത കെട്ടിടം ഉദ്ഘാടനത്തിനു കാത്തു നിൽക്കാതെ വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി തുറന്നു കൊടുത്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.യാണ് ഉദ്ഘാടനത്തിനു കാത്ത് നിന്ന് മുറികൾ പൂട്ടിയിടേണ്ടന്ന് തീരുമാനിച്ചത്. ഉദ്ഘാടനം മുറപോലെ പിന്നീട് നടക്കും. അര നിമിഷം നേരത്തെയെങ്കിലും കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂം സൗകര്യങ്ങൾ ലഭിക്കട്ടെ എന്ന നിലപാടിലാണ് എം.എൽ.എ. സ്ഥല പരിമിതി കൊണ്ടു വീർപ്പുമുട്ടുന്ന സ്കൂളിനും കുട്ടികൾക്കും എൽദോസ് പി കുന്നപ്പിള്ളിൽ എം.എൽ.എ.യുടെ ഈ നിലപാട് സഹായകമായി.
